ബാങ്ക് ലയനം സമ്പദ്ഘടനയെ തകര്‍ക്കും: കെ.എസ് കൃഷ്ണ
തിരുവനന്തപുരം: പ്രത്യാഘാതങ്ങള്‍ പഠിക്കാതെയുള്ള ബാങ്ക് ലയനം രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുമെന്നും പൊതുജനത്തെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നും ആള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് ജോ. സെക്രട്ടറി കെ.എസ് കൃഷ്ണ.
ബാങ്ക് യൂനിയനുകളുടെ ഐക്യവേദിയുടെ ആഹ്വാനമനുസരിച്ച് ബാങ്ക് ജീവനക്കാര്‍ നടത്തിയ രാജ്യവ്യാപക പണിമുടക്കിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിട്ടാക്കടങ്ങളിലെ തൊണ്ണൂറു ശതമാനവും വന്‍കിട കോര്‍പറേറ്റുകളുടേതാണ്. ഇത് തിരിച്ചുപിടിക്കാന്‍ നടപടിയെടുക്കാതെ ബാങ്കുകള്‍ ലയിപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം അപകടകരമായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആള് ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എബ്രഹാം ഷാജി, നാഷണ്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഖില്‍, ആള് ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി എച്ച്. വിനോദ്കുമാര്‍, ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീകുമാര്‍, പി.ജെ വൈശാഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."