'നമ്മുടെ ഇന്ത്യ' എസ്.വൈ.എസ് ജില്ലാ സെമിനാര്‍ നാളെ
പാലക്കാട്: ഇന്ത്യയുടെ 71ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് 'നാനാത്വത്തില്‍ ഏകത്വം' എന്ന പ്രമേയത്തില്‍ 'നമ്മുടെ ഇന്ത്യ' എന്ന വിഷയംആസ്പദമാക്കി എസ്.വൈ.എസ് ജില്ലാകമ്മിറ്റി ഈസ്റ്റ് ഒറ്റപ്പാലം ദാറുല്ഖൈറാത്ത് യതീംഖാന ഓഡിറ്റോറിയത്തില്‍ നാളെ രാവിലെ 10ന് ജില്ലാ സെമിനാര്‍ നടത്തും.
പശു സംരക്ഷണത്തിന്റെ പേരിലും മതസ്വാതന്ത്ര്യത്തിന്റെ പേരിലും ന്യൂനപക്ഷ വിഭാഗങ്ങളും ദലിതരും രാജ്യത്ത് ക്രൂരമായി പീഡിപ്പിക്കപ്പെടുകയും, ഇന്ത്യയുടെ മതേതരത്വത്തിന്റെ പൈതൃകം സംരക്ഷിക്കാനും പൊതുകൂട്ടായ്മകള് അനിവാര്യമായ സാഹചര്യത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. കേരള വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.
സമസ്ത ട്രഷറര്‍ അല്‍ഹാജ് സി.കെ.എം സാദിഖ് മുസ്ലിയാര് സെമിനാര്‍ സന്ദേശം നല്‍കും. ജില്ലാ പ്രസിഡന്റ് സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനാകും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഫൈസി ഓണമ്പിള്ളി വിഷയാവതരണം നടത്തും. വിവിധ രാഷ്ട്രീയ സംഘടനാപ്രതിനിധികളായ സി.വി ബാലചന്ദ്രന്മാസ്റ്റര്, എന്‍.എം നാരായണന് നമ്പൂതിരി, മരക്കാര്‍ മാരായമംഗലം, സി. കൃഷ്ണകുമാര്‍, കെ.പി സുരേഷ്രാജ്, സാംസ്കാരിക പ്രവര്ത്തകന് കെ.പി പയ്യെനടം, എന്‍. ഹബീബ് ഫൈസി കോട്ടോപ്പാടം ചര്‍ച്ചയില്‍ പങ്കെടുക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ സെമിനാറില്‍ മോഡറേറ്ററാകും. ജി.എം സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ സ്വാഗതവും ടി.കെ മുഹമ്മദ്കുട്ടി ഫൈസി കരുവാന്പടി നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."