അറിവ് നേടി മാതൃകാ സമൂഹമായി വളരണം: ഹൈദരലി തങ്ങള്‍
ബൈത്തുല്‍ ഹിക്മ (മലപ്പുറം): മനുഷ്യന്‍ സംസ്‌കാര സമ്പന്നനാകുന്നത് അറിവിലൂടെയാണെന്നും അറിവിന് മുന്‍തൂക്കം നല്‍കിയാണ് പുതു തലമുറ വളരേണ്ടതെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി സമാപന സമ്മേളനം മലപ്പുറം മേല്‍മുറി എം.എം.ഇ.ടി കാംപസിലെ ബൈത്തുല്‍ ഹിക്മയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വളരുന്ന തലമുറക്ക് ഇസ്‌ലാമിക പരിശീലനം നല്‍കുകയും സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശത്തില്‍ നിലനിര്‍ത്തുകയും ചെയ്യുകയെന്നത് കാലഘട്ടത്തിന്റെ ദൗത്യമാണ്.
ദൈവിക അനുഗ്രഹമായ ബുദ്ധി നന്മക്കു വേണ്ടി ഉപയോഗിക്കണം. അറിവും അച്ചടക്കവും അനുസരണയും ഉള്‍ക്കൊണ്ട് നല്ല സമൂഹമായി വളരുകയും സൂഫീവര്യരായ പൂര്‍വിക മഹത്തുക്കളുടെ വഴിയിലൂടെ മുന്നോട്ടുപോവുകയും വേണം. ലഹരിയുടെയും മറ്റു വൃത്തികേടുകളുടെയും അടിമകളാവുകയും മാതാപിതാക്കളെ ധിക്കരിക്കുകയും ചെയ്യുന്ന സംഭവ വികാസങ്ങളില്‍ നിന്നു സമൂഹത്തെ ബോധവല്‍ക്കരിക്കാനും ഐക്യവും സാഹോദര്യവും നിലനിര്‍ത്തി മാതൃകയാകാനും സാധിക്കണം. നന്‍മകൊണ്ടു നാടൊരുക്കാമെന്ന പ്രസക്തമായ പ്രമേയത്തിലൂടെ സുന്നീബാലവേദി ഏറ്റെടുത്ത പ്രവര്‍ത്തനം മഹത്തരമാണെന്നും തങ്ങള്‍ പറഞ്ഞു.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, എസ്.കെ.എസ്.ബി.വി സംസ്ഥാന പ്രസിഡന്റ് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, സമസ്ത മുശാവറ അംഗം ഒ.ടി മൂസ മുസ്‌ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.വി അബ്ദുല്‍വഹാബ് എം.പി, കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, എം. ഉമര്‍ എം.എല്‍.എ, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍, എം.എ ചേളാരി, സയ്യിദ് ബി.എസ്.കെ തങ്ങള്‍, സയ്യിദ് ഫസല്‍ തങ്ങള്‍, അഫ്‌സല്‍ രാമന്തളി, ഫുആദ് വെള്ളിമാട്കുന്ന് സംസാരിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ബഷീര്‍ ഫൈസി ദേശമംഗലം വിഷയാവതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."