HOME
DETAILS

കോടതിക്കു വളയം ഏല്‍പ്പിച്ച കേരള സര്‍ക്കാര്‍

  
backup
December 26 2018 | 19:12 PM

kodathikk321521

പിണങ്ങോട് അബൂബക്കര്‍
9847700450#

 

നഷ്ടക്കണക്ക് രാജാവാണ് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍. ആനവണ്ടി എന്ന് വിളിപ്പേരുള്ള ഈ സഞ്ചാരസൗകര്യം നന്നാക്കാനിറങ്ങിയവരെല്ലാം സുല്ല് പറഞ്ഞു പിരിഞ്ഞതാണ് അനുഭവം. പണിയെടുക്കാതെ കൊടിപിടിച്ചു നടക്കുന്ന യൂനിയന്‍ നേതാക്കളുടെ കൈകളിലാണ് ഈ ശകട മേഖല. ടയര്‍ മുതല്‍ ഡീസല്‍ തുടങ്ങി പാര്‍ട്‌സ് ഉള്‍പെടെ ബോഡി നിര്‍മാണം അടക്കം പരസ്യം വേറെയും. അഴിമതി പുരളാത്ത ഒന്നും അവിടെയില്ല. എവിടെ നിന്നൊക്കെയോ പണം അടിച്ചുമാറ്റാന്‍ കാവലിരിക്കുന്ന കഴുകന്മാര്‍ക്കിടയില്‍ ഈ മേഖല പിറകോട്ടു തന്നെ സഞ്ചരിക്കുകയാണ്.
ഭരണ പരിചയമില്ലാത്തവര്‍, താല്‍പര്യമില്ലാത്തവര്‍, രാഷ്ട്രീയ ഏജന്‍സികള്‍ തുടങ്ങിയവരൊക്കെയാണ് കോര്‍പറേഷന്റെ അധികാരസ്ഥാനത്ത് സാധാരണ എത്താറുള്ളത്. സര്‍വിസ് നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും പല കാരണങ്ങളാല്‍ വഴിവിട്ട രീതിയിലാണ്. സൗജന്യ യാത്രക്കാരുടെ എണ്ണം പണം കൊടുക്കുന്ന യാത്രക്കാരുടേതിനു തുല്യമാണ് പലയിടത്തും. ഇങ്ങനെ പല കാരണങ്ങളാല്‍ ഈ പൊതുമേഖലാ സ്ഥാപനം കരപിടിക്കാതെ കിതച്ചു സഞ്ചരിക്കുന്നു.
നിന്നുതിരിയാന്‍ ഇടമില്ലാത്ത, ഗര്‍ഭസ്ഥ ശിശുവിനെ പോലെ യാത്രക്കാര്‍ ഇരിക്കേണ്ട സ്വകാര്യ ബസ് ഒരു വര്‍ഷം പിന്നിട്ടാല്‍ രണ്ടായി വളരുന്നു. സ്വകാര്യമേഖല വിജയിക്കുമ്പോള്‍ പൊതുമേഖല പരാജയപ്പെടുന്നു. പാതിരാവിലും പുലര്‍ച്ചെയും സാധാരണ യാത്രക്കാര്‍ക്കു സഞ്ചരിക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് നിരത്തിലുണ്ടാവുക. പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്നത് ഈ ബസുകള്‍ തന്നെയാണ്. അതുകൊണ്ടു തന്നെ ഇതൊരു സേവനമേഖല കൂടിയാണ്. ഓര്‍ഡിനറി മുതല്‍ മിന്നല്‍ വരെയുള്ള വിവിധ കാറ്റഗറിയിലുള്ള ബസുകള്‍ റൂട്ടിലുണ്ട്. ചിലതൊക്കെ ഡ്രൈവറും കണ്ടക്ടറും മാത്രമായി ഓടിത്തീര്‍ക്കുകയാണ്.
ഈ മേഖലയുടെ വളയം പിടിക്കാന്‍ കോടതികളെ ഏല്‍പ്പിച്ചത് കേരള സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. ഒന്നരപ്പതിറ്റാണ്ട് സേവനത്തില്‍ ഉണ്ടായിരുന്ന എം പാനല്‍ ജീവനക്കാരോട് ഉടനടി പുറത്തുപോകണമെന്നു പറഞ്ഞ കരുണയില്ലാത്ത വിധി ചോദിച്ചു വാങ്ങിയതാണ്. ഇന്‍ഡസ്ട്രിയല്‍ നിയമത്തിന്റെ വകുപ്പുകളനുസരിച്ച് തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് ശ്രദ്ധിച്ചില്ല. മാസപ്പടിയില്‍ നിന്ന് നല്ലൊരു വിഹിതം യൂനിയനു കൈമാറിയവരൊക്കെ വഞ്ചിക്കപ്പെട്ടു. പി.എസ്.സി മുഖേന അഡൈ്വസ് മെമ്മോ ലഭിച്ച തൊഴിലാളികളെ സംബന്ധിച്ച് മാനേജ്‌മെന്റും സര്‍ക്കാരും കുറ്റകരമായ മൗനം തുടര്‍ന്നു.
കോടതിക്കു മുന്നിലുള്ള നിയമങ്ങള്‍ നോക്കി വിധി പറയാനേ കഴിയൂ. അതവര്‍ നിര്‍വഹിച്ചു. പി.എസ്.സി ലിസ്റ്റിലുണ്ടായിരുന്ന 4051 പേരെ നിയമിക്കുന്നതിന് എന്തു തടസ്സമാണുണ്ടായിരുന്നത് അവര്‍ കോടതി കയറി വേണമായിരുന്നോ കണ്ടക്ടര്‍ കുപ്പായമിടാന്‍ കോടതിവിധി കാരണം ആയിരക്കണക്കിനാളുകളുടെ ഉപജീവനമാര്‍ഗം മുട്ടി. നിയമസാധുതയുണ്ടെങ്കില്‍ മാത്രമേ എം പാനല്‍ ജീവനക്കാരെ നിയമിക്കാന്‍ പാടുള്ളൂ എന്ന് കോടതി വീണ്ടും പറഞ്ഞിട്ടുണ്ട്. സംസ്ഥാന നിയമനിര്‍മാണസഭയാകട്ടെ ശബരിമലയില്‍ കുരുങ്ങിക്കിടക്കുകയുമാണ്.
ഒന്നര പതിറ്റാണ്ടോളം ഇങ്ക്വിലാബ് വിളിക്കുകയും മാസവരി നല്‍കുകയും ചെയ്ത തൊഴിലാളികളോട് എന്തുകൊണ്ടാണ് സര്‍ക്കാര്‍ കരുണ കാണിക്കാതെ പോയത്. കോടതികളുടെ സംഭാവന വിലപ്പെട്ടതാണ്. എന്നാല്‍, ഇത്തരം വിധികളുടെ ഇരകളായിത്തീരുന്ന നിരപരാധികളെ കാണാതിരുന്നുകൂടാ.
എം പാനല്‍ ജീവനക്കാരും അവരുടെ കുടുംബങ്ങളും ചെയ്ത തെറ്റെന്താണെന്ന് മനസിലാകുന്നില്ല. അവര്‍ക്ക് ഡ്രൈവിങ് അറിയാം. കണ്ടക്ടര്‍ പണിയുമറിയാം. തൊഴിലന്വേഷിച്ചു. കിട്ടി. അതവര്‍ ചെയ്തുവരുന്നതിനിടയില്‍ വന്നവഴി ശരിയല്ലെന്ന് വൈകിയാണോ പറയേണ്ടത് നിയമനം നല്‍കിയ അധികാരികള്‍ അതു നിയമാനുസൃതമാക്കുന്നതില്‍ പരാജയപ്പെട്ടതിന് പാവം എം പാനലുകാര്‍ എന്തു പിഴച്ചു
ഈ വിഷയത്തില്‍ മാനേജ്‌മെന്റും തൊഴിലാളി യൂനിയനുകളും പ്രതിസ്ഥാനത്തുണ്ടെങ്കിലും ഭരണകൂടമാണ് മുഖ്യ പ്രതി സ്ഥാനത്ത്. നിശ്ചിത ദിവസം തൊഴില്‍ ചെയ്യുന്നവര്‍ക്കു തൊഴില്‍ സുരക്ഷ ഉറപ്പാക്കിയ നിയമം നിലവിലുണ്ട്. നാളെ വരേണ്ടെന്നു പറയുന്ന മാടമ്പി സംസ്‌കാരം കഴിഞ്ഞുപോയതാണ്. നോട്ടിസ് കൊടുത്തു മതിയായ ആനുകൂല്യം നല്‍കി വന്നവഴി ശരിയല്ലെന്നും ശരിയാക്കാന്‍ ശ്രമിച്ചില്ലെന്നും അവരെ ബോധ്യപ്പെടുത്തി മാന്യമായി പറഞ്ഞയക്കുന്നതായിരുന്നു ഭംഗി. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കാതെ ആരോ ചിലര്‍ കോട്ടിട്ടു കോടതിയില്‍ വന്ന് വാദിച്ചു പരാജയം ചോദിച്ചുവാങ്ങുകയായിരുന്നു. ഇവരെ നിയോഗിച്ചവരും അവരെ വിശ്വസിച്ചു മാറിനിന്ന എം പാനല്‍ ജീവനക്കാരും യൂനിയന്‍ നേതാക്കളും തീര്‍ച്ചയായും കുറ്റകരമായ അനാസ്ഥ തന്നെയാണ് കാണിച്ചത്.

പേരിലെന്തിരിക്കുന്നു

പേരു മാറ്റുന്ന തിരക്കിലാണ് ഇന്ത്യയിലെ ബി.ജെ.പി ഭരണകൂടങ്ങള്‍. കേരള നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എന്ന പേരില്‍ രാമനെന്നും കൃഷ്ണനെന്നും രണ്ടു ദൈവ പേരുകള്‍ ഉള്ളതിനാല്‍ ഒ. രാജഗോപാല്‍ കാണിച്ച വിധേയത്വം കുറച്ചുനാള്‍ മാത്രം ചര്‍ച്ചയായി. അന്ധമായ ദേശീയത അപകടം തന്നെയാണ്. അതാണ് ലോകത്തിപ്പോള്‍ കാണുന്ന വംശീയ വെറിയുടെ ഒരു കാരണം. ഇന്ത്യയിലെ ഏറ്റവും വലിയ തീവ്രവാദ സംഘടന ആര്‍.എസ്.എസ് ആണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവാനിടയില്ല. പക്ഷെ അവരാണിപ്പോള്‍ ഇന്ത്യ ഭരിക്കുന്നത്. ഈ വൈരുദ്ധ്യം എങ്ങനെ വന്നു അവരുടെ പല ആശയങ്ങളും തീവ്രമാണ്. ഫാസിസം അതില്‍ ഒന്നാമത് നില്‍ക്കുന്നു.
''മാര്‍ക്‌സിസം എന്നാല്‍ പാതി യുക്തിയും പാതി അസംബന്ധവുമാണ്. പ്രായോഗിക തലത്തില്‍ എത്തുമ്പോള്‍ യുക്തി മുന്നില്‍ മുങ്ങിപ്പോവുകയും അസംബന്ധം മാത്രം ബാക്കിയാവുകയും ചെയ്യുന്ന സവിശേഷമായ കൂട്ടാണത്'' (അഡോള്‍ഫ് ഹിറ്റ്‌ലറുടെ ആത്മകഥ). ഇത്തരം യുക്തിഭദ്രമല്ലാത്ത ആശയങ്ങളാണ് തീവ്രവാദസംഘടനകളുടെ മൗലിക രൂപം. അതുകൊണ്ടുതന്നെ അതിന് അല്‍പായുസ് മാത്രമാണ് വകവച്ചുകൊടുക്കാനാവുക. ശീത രാജ്യങ്ങള്‍ കമ്പിളി ഉപയോഗിക്കുന്നതുപോലെ വംശീയ ഭ്രാന്തന്മാര്‍ നുണകളാണ് ഉപയോഗപ്പെടുത്തുക എന്നും ഹിറ്റ്‌ലര്‍ തെളിയിച്ചിട്ടുണ്ട്.
വര്‍ഗീയതയും വംശീയതയും കളവു പ്രചരിപ്പിച്ചാണ് വളരുന്നത്. പശുവിന്റെ പേരില്‍ ഇന്ത്യയില്‍ നടന്ന കൂട്ടക്കൊലകള്‍ കളവു പ്രചരിപ്പിച്ചാണ് സംഘടിപ്പിച്ചത്. ബിഹാറിലെ മുഹമ്മദ് അഖ്‌ലാഖ് വീട്ടിനകത്ത്ഫ്രിഡ്ജില്‍ പശുമാംസം സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന കലര്‍പ്പില്ലാത്ത കളവു പ്രചരിപ്പിച്ചാണ് ആ സാധു മനുഷ്യനെ കൂട്ടം ചേര്‍ന്ന് തല്ലിക്കൊന്നത്. ഐ.എസ്.ഐ.എസ് എന്ന തീവ്രവാദ സംഘടന കൂട്ടക്കൊലകള്‍ നടത്തിയതും തനി കളവു പ്രചരിപ്പിച്ചുകൊണ്ടാണ്.
ഏതായാലും തീവ്രവാദത്തിനെതിരേ വലിയ ഉണര്‍വുണ്ടാകേണ്ടതുണ്ട്. ഇന്ത്യയാണിപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നവര്‍ പാര്‍ക്കുന്ന നാട്. മനഃശാസ്ത്ര യുദ്ധം മുതല്‍ കായികയുദ്ധം വരെ ഇവിടെ നടക്കുന്നു. ഭരണകൂടങ്ങള്‍ മതന്യൂനപക്ഷങ്ങളോട് അനീതി കാണിക്കുന്നു. അവരുടെ വിശ്വാസ, ആചാര, അനുഷ്ഠാനങ്ങളെ പരിഹസിക്കുന്നു. മതേതര മനസ് ഉണര്‍ന്നെഴുന്നേറ്റാല്‍ മാത്രമേ ഭാരതം രക്ഷപ്പെടുകയുള്ളൂ.

 

 

പണം കൈകാര്യം ചെയ്യുന്നവര്‍

സ്ത്രീ സുരക്ഷയ്ക്കു വേണ്ടി നീക്കിവച്ച 50 കോടി രൂപ വനിതാമതിലിനു വേണ്ടി വിനിയോഗിക്കുമെന്ന് ആദ്യം പറഞ്ഞ സര്‍ക്കാര്‍, ഒരു പൈസ പോലും അതില്‍ നിന്ന് എടുക്കില്ലെന്ന് പിന്നീടു പറഞ്ഞു. കെ.സി ജോസഫ് എം.എല്‍.എ മുഖ്യമന്ത്രിക്കെതിരേ അവകാശലംഘനത്തിനു നോട്ടിസ് നല്‍കുകയും ചെയ്തു. വനിതാ മതില്‍ പിരിവു നടത്തി വിജയിപ്പിക്കുമെന്നാണ് തോമസ് ഐസക്കിന്റെ വാദം.നമ്മുടെ നാട്ടിലെ അവസ്ഥ അറിയാത്തവരല്ല ഐസക്കും പിണറായിയും.
ഓരോ കേരളീയനും 70,000 രൂപ കടക്കാരനാണിപ്പോള്‍. ലോകബാങ്ക് ഉള്‍പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്ന് കടമെടുത്തു കൊണ്ടുവന്ന് പണം തിരിച്ചടയ്ക്കാന്‍ വാര്‍ഷിക വരുമാനത്തില്‍ 22 ശതമാനമെങ്കിലും നീക്കിവയ്ക്കണം. ശമ്പളയിനത്തില്‍ 43 ശതമാനവും പെന്‍ഷന്‍ ഇനത്തില്‍ 27 ശതമാനവും നീക്കിവയ്ക്കണം. പിന്നീട് നാട്ടിലെ വികസനത്തിന് എവിടെനിന്ന് പണം കണ്ടെത്തും. ശമ്പളയിനത്തില്‍ കര്‍ണാടക 20 ശതമാനവും ആന്ധ്ര 13 ശതമാനവുമാണ് നീക്കിവയ്ക്കുന്നത്. യഥാക്രമം പെന്‍ഷന് ഒമ്പത് ശതമാനവും 13 ശതമാനവും മാത്രം. നികുതിയേതര വരുമാനം വളരെ കുറവാണ് നമ്മുടെ സംസ്ഥാനത്തിന്. അതുണ്ടാക്കാന്‍ ഒരു സര്‍ക്കാരും പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചിട്ടില്ല. പത്തു വര്‍ഷം മുമ്പ് ഒരു ജീവനക്കാരന്റെ ശരാശരി ശമ്പളം 12,556 രൂപയായിരുന്നു. ഇപ്പോഴത് 53,623 രൂപയായി ഉയര്‍ന്നു. സാമൂഹികക്ഷേമ പെന്‍ഷനുകള്‍ ആയിരത്തില്‍ തന്നെ ഒതുങ്ങിനില്‍ക്കുന്നു.
പഞ്ചായത്ത് മെമ്പര്‍ മുതല്‍ മന്ത്രിമാര്‍ വരെയുള്ളവരെയും ഉദ്യോഗസ്ഥരെയും തീറ്റിപ്പോറ്റാനാണ് കേരളീയര്‍ പണിയെടുക്കുന്നതും കച്ചവടം ചെയ്യുന്നതും വ്യവസായം നടത്തുന്നതും. ഈ സ്ഥിതി മാറേണ്ടതും മാറ്റേണ്ടതുമുണ്ട്. പ്രളയ മഹാദുരന്തത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട അനേകായിരങ്ങള്‍ അന്തിയുറങ്ങാന്‍ ഇടമില്ലാതെ ഇപ്പോഴും ആശ്വാസ കേന്ദ്രത്തില്‍ പാര്‍ക്കുന്നു. അപ്പോഴാണ് സെക്രട്ടേറിയറ്റ് അനക്‌സ് 25 ലക്ഷം രൂപ ചെലവിട്ട് എയര്‍കണ്ടീഷന്‍ ചെയ്യാന്‍ ഉത്തരവായത്. നേരത്തെ എയര്‍കണ്ടീഷന്‍ ഇല്ലാത്തതുകൊണ്ടല്ല, പത്രാസ് കൂട്ടി പുതിയതാകുകയാണ്. മറുവശത്ത് നവോത്ഥാനം എന്ന പേരില്‍ ജാതിമതില്‍ തീര്‍ത്ത് അതിനുവേണ്ടി പണം പിരിച്ച് ധൂര്‍ത്തടിക്കുകയും ചെയ്യുന്നു.
കര്‍ഷകര്‍ ആത്മഹത്യ ചെയ്യാത്ത ദിവസങ്ങള്‍ കുറയുകയാണ്. അനേകായിരങ്ങള്‍ അര്‍ധപട്ടിണിയിലുമാണ്. 60,000 രൂപ മാസവരുമാനവും അത്രതന്നെ അലവന്‍സുകളുമുള്ള എം.സി ജോസഫൈന്‍ പാവപ്പെട്ടവര്‍ക്കുള്ള റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് അരി സൗജന്യമായി വാങ്ങിക്കൊണ്ടുപോകുന്നു. മാധ്യമങ്ങള്‍ കോലാഹലമുണ്ടാക്കിയപ്പോള്‍ അതു റദ്ദാക്കിയെന്ന് ഭക്ഷ്യമന്ത്രി പ്രസ്താവിച്ചു. എന്നാല്‍ ഇതുവരെ സര്‍ക്കാരിനെ വഞ്ചിച്ചതിന് എന്തു നടപടി സ്വീകരിച്ചു കാര്‍ഡില്‍ ഉള്‍പെട്ട എല്ലാവരുടെയും കൂടി വാര്‍ഷികവരുമാനം1800 രൂപയാണെന്നാണ് കാര്‍ഡില്‍ രേഖപ്പെടുത്തിയത്.
യാതൊരു പണിയുമില്ലാതെ ലക്ഷക്കണക്കിനു രൂപ പ്രതിമാസം കൈപ്പറ്റുന്ന വി.എസ് അച്യുതാനന്ദന്‍ ഉള്‍പെടെ സംസ്ഥാന സര്‍ക്കാറിന് എത്ര ഉപദേഷ്ടാക്കള്‍ ഉണ്ട് നാട്ടുകാര്‍ നടുവൊടിഞ്ഞു പണിയെടുത്ത് ആ വരുമാനത്തില്‍ നിന്ന് പിടിച്ചുകൊണ്ടുപോകുന്ന പണം ഉപയോഗിച്ചാണ് ഇവര്‍ സുഖിച്ചു കഴിയുന്നത്. ഇതെന്തൊരു ജനാധിപത്യമാണ് എന്തിനാണ് കേരളത്തിന് ഇത്രയധികം മന്ത്രിമാരും ഉപദേഷ്ടാക്കളും കുറെയധികം കോര്‍പറേഷനുകളും ചെയര്‍മാന്‍മാരും ഈ രാജാക്കന്മാരുടെ വീടുകളിലെ പാചകക്കാര്‍ക്കു പോലും വലിയ ശമ്പളം കൊടുക്കുന്നു. കുടുംബത്തെയും കൂട്ടി ഉല്ലാസയാത്ര നടത്തുന്നു. ഇടതുവലതു വ്യത്യാസമില്ലാതെ ഒരു ജനതയെയാകെ എത്രകാലം ഇങ്ങനെ ചൂഷണം ചെയ്യാന്‍ കഴിയും
മുല്ലപ്പൂ വിപ്ലവമൊക്കെ നടന്നത് ഏകാധിപത്യ രാജ്യങ്ങളിലാണ്. ഇവിടെ അഞ്ചു വര്‍ഷം കൂടുമ്പോള്‍ രാജാക്കന്മാരെ പ്രതിഷ്ഠിക്കുന്നു. ഒരുതരം ഭരണകൂട ഭീകരതയാണ് അവരില്‍ നിന്ന് ഉണ്ടാകുന്നത്. ഒരു കിലോ അരി കിട്ടാന്‍ 45 രൂപ കൊടുക്കണം. ഒരു കിലോ പഞ്ചസാരയ്ക്കു വേണം 45 രൂപ. പയറിനും പരിപ്പിനും 80- 85 രൂപയാണ്. വെളിച്ചെണ്ണ 200 കടന്നു. ഉണക്ക മത്സ്യത്തിനും വേണം 150 മുതല്‍ 300 രൂപ വരെ. ദേശീയ തൊഴിലുറപ്പു ജോലിക്കു പോയാല്‍ കിട്ടുന്നത് ഇപ്പോഴും 300 കവിഞ്ഞിട്ടില്ല. ഈ കൂലികൊണ്ട് ഒരു നാലംഗ കുടുംബം എങ്ങനെ ജീവിക്കും.
സാമ്പത്തിക വിദഗ്ധനാണ് എന്നുപറയുന്ന തോമസ് ഐസക് കൊട്ടിഘോഷിച്ച കിഫ്ബി എന്തായി. ജി.എസ്.ടി വന്നാല്‍ വില്‍പന നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയുമെന്നു പറഞ്ഞു. അപ്പോള്‍ പൊതുമാര്‍ക്കറ്റില്‍ വില കുറയേണ്ടതാണ്. ഏതെങ്കിലുമൊരു നിത്യോപയോഗ വസ്തുവിന് ഒരു രൂപ കുറഞ്ഞതായി പറയാനാവില്ല. പാവപ്പെട്ട പൗരര്‍ പണിയെടുത്തു പരാജയപ്പെടുകയാണ്. ആ രാജ്യത്താണ് ജനാധിപത്യ രാജാക്കന്‍മാര്‍ സസുഖം വാഴുന്നത്. അവര്‍ക്കു നിലനില്‍ക്കാന്‍ വേണ്ടി മാത്രം ബ്യൂറോക്രസിക്കു കൈയുംകണക്കുമില്ലാതെ വാരിക്കോരിക്കൊടുക്കുന്ന ഏര്‍പാട് അസംബന്ധം തന്നെ.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  12 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  12 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  12 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  12 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  12 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  12 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  12 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  12 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  12 days ago