കരിയര്‍ അഡ്വാന്‍സ്‌മെന്റ് ഉത്തരവ് റദ്ദ് ചെയ്ത സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന്
കഠിനംകുളം: കരിയര്‍ അഡ്വാന്‍സ്‌മെന്റ് ഉത്തരവ് റദ്ധ് ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരേ ആയൂര്‍വേദ ഡോക്ടര്‍മാരുടെ പ്രതിഷേധം ശക്തമാകുന്നു. ഭാരതീയ ചികിത്സാ വകുപ്പിലെ ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്കുള്‍പ്പെടെ കരിയര്‍ അസ്വാന്‍സ്മന്റ് സ്‌കീം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞ മൂന്നാം തിയതി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് ഇറങ്ങി 24 മണിക്കൂറിനകം സര്‍ക്കാര്‍ ഉത്തരവ് റദ്ധ് ചെയ്ത നടപടിക്കെതിരെയാണ് ഈ നടപടി പുനപരിശോധിക്കണമെന്ന ആവശ്യവുമായി ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്.
സര്‍വിസില്‍ കയറി 15 വര്‍ഷം പൂര്‍ത്തിയായവര്‍ക്കായിരുന്നു കരിയര്‍ അഡ്വാന്‍സ്‌മെന്റ് ഉത്തരവ് വന്നത്. ഇത് 2016 ഫെബ്രുവരി മാസം മുതല്‍ മുന്‍കാല പ്രാബല്യത്തോടെയായിരിക്കും നടപ്പിലാക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഒരു കാരണവും കൂടാതെ ഈ ഉത്തരവ് മരവിപ്പിച്ച സര്‍ക്കാര്‍ നടപടി നീതി നിഷേധമാണെന്ന് കേരള സ്റ്റേറ്റ് ഗവ: ആയൂര്‍വേദ മെഡിക്കള്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ: ഷര്‍മദ് ഖാന്‍ പറഞ്ഞു. ഡോക്ടര്‍മാരായ ജി.എസ്. പ്രവീണ്‍, ശിവകുമാരി, ആര്‍.സോജ് ഷിജി വത്സന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആയൂര്‍വേദ, ഹോമിയോ, വെറ്ററിനറി വിഭാഗങ്ങളുടെ സംയുക്ത പരിപാടികള്‍ 16ന് ജില്ലാ തലത്തിലും 23ന് സംസ്ഥാന തലത്തിലും സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."