ഇന്ദിരാഗാന്ധിയുടെ ഭരണകാലം പട്ടിണിപ്പാവങ്ങളുടെ സുവര്‍ണ കാലം: കെ. മുരളീധരന്‍
കോവളം: ഇന്ദിരാഗാന്ധിയുടെ ഭരണകാലം ഭാരതത്തിലെ സാധാരണക്കാരന്റെ സുവര്‍ണ കാലഘട്ടമായിരുന്നുവെന്നും സാധാരണക്കാരെ മറന്ന നരേന്ദ്ര മോദി തന്റെ ഭരണം സമ്പന്നന്മാരുടെ സുവര്‍ണ കാലഘട്ടമാക്കി മാറ്റിയിരിക്കുകയാണെന്നും കെ. മുരളീധരന്‍ പറഞ്ഞു. ഇന്ദിരാജിയുടെ ജന്മശദാബ്ദി ആഘോഷത്തിന്റെ ഭാഗമായി പാച്ചല്ലൂരില്‍ നടന്ന ബൂത്ത് തല കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പനിച്ച് വിറച്ച് എത്തുന്ന രോഗികളെ മരിച്ച് മോര്‍ച്ചറിയിയില്‍ എത്തിക്കുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. സര്‍ക്കാര്‍ ആരോഗ്യരംഗത്ത് സമ്പൂര്‍ണ പരാജയമാണെന്നും മുരളീധരന്‍ പറഞ്ഞു. ബൂത്ത് പ്രസിഡന്റ് വിജയന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ജി.വി.ഹരി, കമ്പറ നാരായണന്‍, സ്‌നേഹ പ്രസാദ്, ജയേന്ദ്രന്‍, തമ്പി കണ്ണാടന്‍, പനത്തുറ പുരുഷോത്തമന്‍, തിരുവല്ലം സതിഷ്, പാച്ചല്ലൂര്‍ രാജു, വിഷ്ണുകുമാര്‍,സജി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."