എന്‍.ഡി.എയിലേക്ക് തള്ളിവിട്ടത് എല്‍.ഡി.എഫും യു.ഡി.എഫും: സി.കെ ജാനു
കോഴിക്കോട്: എന്‍.ഡി.എയിലേക്ക് തങ്ങളെ തള്ളിവിട്ടതിന്റെ ഉത്തരവാദികള്‍ എല്‍.ഡി.എഫും യു.ഡി.എഫുമാണെന്ന് ജനാധിപത്യ രാഷ്ട്രീയസഭ സംസ്ഥാന അധ്യക്ഷ സി.കെ ജാനു. കോഴിക്കോട് നളന്ദയില്‍ നടന്ന ജെ.ആര്‍.എസ് ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. പല പ്രസ്ഥാനങ്ങള്‍ക്കും വേണ്ടി പട്ടികജാതിക്കാര്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ തങ്ങളെ മനുഷ്യരായി കാണാന്‍ പോലും അവരാരും തയാറായില്ല. പട്ടികജാതി-വര്‍ഗങ്ങള്‍ക്കായി ഒരുതരത്തിലുള്ള അജന്‍ഡപോലും അവര്‍ക്കില്ലായിരുന്നുവെന്നും ജാനു പറഞ്ഞു.
പട്ടികജാതിക്കാര്‍ക്ക് ഇനി സഹതാപത്തിന്റെ ആവശ്യമില്ല. അവരുടെ ജീവിതപ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന പാര്‍ട്ടിയാണ് ഉണ്ടായിട്ടുള്ളത്. തങ്ങളെ അംഗീകരിക്കുകയും സഹായിക്കുകയും ചെയ്യുന്നവരുടെ കൂടെക്കൂടും. എന്‍.ഡി.എയോട് കൂടുതല്‍ സ്ഥാനങ്ങള്‍ തരാന്‍ ആവശ്യപ്പെടും. സംസ്ഥാനത്ത് പാര്‍ട്ടിയുടെ 11 ജില്ലാ കമ്മിറ്റികള്‍ ഒരു വര്‍ഷം കൊണ്ട് നിലവില്‍ വന്നുവെന്നും ജാനു കൂട്ടിച്ചേര്‍ത്തു. പി.ബി ശ്രീധരന്‍ അധ്യക്ഷനായി. സംസ്ഥാന ആക്ടിങ് ചെര്‍മാന്‍ ഇ.പി കുമാരദാസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ രാഷ്ട്രീയ സംഘടനാ വിശദീകരണം നിര്‍വഹിച്ചു. സതീഷ് പാറന്നൂര്‍, കെ.കെ വേലായുധന്‍, ടി.എം ഗോപാലന്‍, സി. ബാബു, സജീവന്‍, പ്രസീത, അനില്‍കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."