HOME
DETAILS
MAL
റെയില്‍വേ സ്റ്റേഷനില്‍ സംയുക്ത പരിശോധന
backup
August 14 2017 | 02:08 AM
കോഴിക്കോട്: റെയില്‍വേ സ്റ്റേഷനിലും പരിസരത്തും സംയുക്ത പരിശോധന നടത്തി. സ്വാതന്ത്ര്യദിനാചരണത്തിന്റെ മുന്നോടിയായി വിവിധ സേനകളുടെയും സ്ക്വാഡുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിശോധന നടന്നത്.
ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവയും പരിശോധനയില്‍ പങ്കെടുത്തു. റെയില്‍വേയുടെ നാലു പ്ലാറ്റ്ഫോമുകളും പരിസരങ്ങളും പരിശോധിച്ചു. സംശയകരമായി കണ്ട ലഗേജുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, റെയില്‍വേ പൊലിസ്, എക്സൈസ് വിഭാഗങ്ങള്‍ എന്നിവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."