അനധികൃത വിദ്യാഭ്യാസ സ്ഥാപനം; നടപടിയെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍: അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. വെള്ളൂരില്ലം എല്‍.പി സ്കൂള്‍ ശതാബ്ദി സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്. നാട്ടില്‍ ചെറിയൊരു ചായക്കട തുടങ്ങണമെങ്കില്‍ പോലും ലൈസന്‍സ് വേണമെന്നാണ് നിയമം. എന്നാല്‍ യാതൊരു ലൈസന്‍സുമില്ലാതെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെയൊക്കെ എന്തൊക്കെയാണ്, ആരൊക്കെയാണ് പഠിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കുമ്പോള്‍ നാട്ടുകാര്‍ സന്തോഷിക്കുകയാണ് ചെയ്യുക. അതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുമെന്നും അദ്ദേഹം അറിയിച്ചു.
ചടങ്ങില്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി മോഹനന് അധ്യക്ഷനായി. കെ.കെ രാഗേഷ് എം.പി, ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ലക്ഷ്മി, കടമ്പൂര് പഞ്ചായത്ത് പ്രസിഡന്റ് കെ. ഗിരീഷന്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. ശോഭ, പി. ബാലകൃഷ്ണന്, കെ.വി സുരേന്ദ്രന്, ഹെഡ്മാസ്റ്റര് സതീഷ് ശ്രീമന്ദിരം തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."