HOME
DETAILS
MAL
'വയോജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ കടമ'
backup
August 14 2017 | 04:08 AM
വടക്കാഞ്ചേരി: വയോജനങ്ങളുടെ ക്ഷേമവും ആരോഗ്യ സുരക്ഷിതത്വവും ഉറപ്പ് വരുത്തേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് കേരള സംഗീത നാടക അക്കാദമി അധ്യക്ഷയും നടിയുമായ കെ.പി.എ.സി ലളിത പറഞ്ഞു.
എല്ലാവര്ക്കും വാര്ധക്യമുണ്ടെന്ന് സമൂഹം മനസിലാക്കണം.
വാര്‍ധക്യത്തില്‍ ഒറ്റപ്പെടുന്നവര്‍ക്ക് താങ്ങും തണലുമാകാന്‍ സംസ്ഥാന സര്‍ക്കാരിന്റെ വയോമിത്രം പദ്ധതിയ്ക്ക് കഴിയുമെന്നും ലളിത കൂടി ചേര്‍ത്തു.
വടക്കാഞ്ചേരി നഗരസഭ സാമൂഹ്യ നീതി വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന വയോമിത്രം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ലളിത.
നഗരസഭ ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."