വയനാടന്‍ മലനിരകളില്‍ സാഹസിക യാത്രകള്‍ പ്രോത്സാഹിപ്പിക്കണം: ടി. ഉഷാകുമാരി
കല്‍പ്പറ്റ: സഹ്യപര്‍വതമേഖലയില്‍ പ്രത്യേകിച്ച് വയനാടന്‍ വനമേഖലയില്‍ പരിസ്ഥിതിക്ക് ഇണങ്ങുന്ന സാഹസിക വനയാത്രകള്‍ സംഘടിപ്പിക്കാന്‍ വനംവകുപ്പും മറ്റ് സംഘടനകളും ഇടപെടല്‍ നടത്തി യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രകൃതിയെ അറിയാന്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അഭ്യര്‍ഥിച്ചു.
ഹിമാലയ മലനിരകളില്‍ സാഹസിക യാത്രകള്‍ സംഘടിപ്പിക്കുകയും മേഖലയില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുകയും ചെയ്ത കേരളത്തില്‍നിന്നുള്ള 50 അംഗ ഹിമാലയന്‍ ട്രക്കേഴ്‌സ് ദേവദാരു സൗഹൃദ കൂട്ടായ്മയും വയനാട് മൗണ്ടനേറിങ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സഹ്യപര്‍വത മേഖലയില്‍ നടത്തുന്ന പരിസ്ഥിതി സാഹസിക പഠനയാത്ര ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു ഉഷാകുമാരി.
പ്രകൃതിയുടെ എല്ലാ ഗുണങ്ങളും നിറഞ്ഞ ചരിത്രമുറങ്ങുന്ന വയനാട് മേഖലയില്‍ സാഹസിക ട്രക്കിങിന് കൂടുതല്‍ സാധ്യതകള്‍ സൃഷ്ടിക്കാനും കൂടുതല്‍ യുവാക്കളെ ഈ മേഖലയിലേക്ക് നയിക്കാനും വയനാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആത്മാര്‍ഥമായ ഇടപെടല്‍ നടത്തുമെന്ന് യോഗത്തില്‍ അധ്യക്ഷനായ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം മധു യാത്രികര്‍ക്ക് ഉറപ്പു നല്‍കി.
ചുണ്ടേല്‍ നടന്ന ചടങ്ങില്‍ മൗണ്ടനേറിങ് അസോസിയേഷന്‍ സെക്രട്ടറി ഹാരിസ്, എം.എന്‍ ഗിരി , ലൂക്കാ ഫ്രാന്‍സിസ്, ബാലസുബ്രഹ്മണ്യന്‍, രാജേഷ് നടവയല്‍, സി.എം ശോഭ, ജി ജയദേവകുമാര്‍, വിനോദ് ബാലകൃഷ്ണന്‍, ബാജിത്ത് കുമാര്‍, മിര്‍ഷാദ്, രാഗേഷ് ഗോപിനാഥ്, എം സുകുമാരന്‍ .പി .വി നാരായണന്‍, ലിജു കൃഷ്ണ, ഗിരി ഗോവിന്ദ് സംസാരിച്ചു. യാത്രയുടെ ആദ്യഘട്ടത്തില്‍ ആറാട്ടുചിറ, മണിക്കുന്നുമല, അമ്പുകുത്തിമല എന്നിവിടങ്ങളില്‍ സാഹസിക യാത്ര നടത്തുമെന്ന് യാത്രാ കോഡിനേറ്റര്‍ ലൂക്കാ ഫ്രാന്‍സിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."