റെയില്‍വേ അടിപ്പാത: നഷ്ടപരിഹാര പാക്കേജ് പുനര്‍വിചാരണ നടത്തി
പുനലൂര്‍: റെയില്‍വേ അടിപ്പാതയ്ക്ക് സ്ഥലമേറ്റെടുക്കാനായി പാക്കേജ് തയാറാക്കുന്നതിന് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ഭൂവുടമകളുടെയും തൊഴിലാളികളുടെയും കച്ചവടക്കാരുടെയും പുനര്‍വിചാരണാ യോഗം പുനലൂര്‍ വില്ലേജ് ഓഫിസില്‍ നടന്നു. നാലുവര്‍ഷം മുന്‍പ് റെയില്‍വേ നിര്‍മിച്ചുനല്‍കിയ അടിപ്പാതയ്ക്ക് കേവലം അഞ്ചര സെന്റ് ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ കഠിന പ്രവര്‍ത്തനത്തിന് ഇതോടെ പരിഹാരമാകും. പതിനാലര സെന്റ് സ്ഥലമാണ് ലിങ്ക് റോഡ് നിര്‍മിക്കാന്‍ വേണ്ടത്. അതില്‍ ഒന്‍പത് സെന്റ് ഭൂമി റവന്യൂ പുറമ്പോക്കാണ്.
പുനലൂര്‍ ചൗക്ക മുസ്‌ലിംപള്ളി മുതല്‍ റോമാപള്ളിയുടെ കുരിശ്ശടിവരെ വെറും എഴുപത് മീറ്റര്‍ പാത പണിയുന്നതിന് അധികൃതര്‍ കിണഞ്ഞു ശ്രമിച്ചിട്ടും നടന്നിട്ടില്ല. കച്ചവടക്കാരും തൊഴിലാളികളുമായ 21 പേരാണ് പുനര്‍വിചാരണയില്‍ പങ്കെടുത്തു സമ്മതപത്രം നല്‍കിയത്. മൂന്നു മാസങ്ങള്‍ക്കു മുന്‍പ് ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ ധാരണ ഉണ്ടാക്കുകയും അതനുസരിച്ച് കലക്ടര്‍ തയാറാക്കിയ പാക്കേജ് പ്രകാരം 1.10 കോടി രൂപ അനുവദിച്ച് ഉത്തരവിറക്കുകയും ചെയ്തിരുന്നു.
അന്തിമ അനുമതിക്കായി കമ്മിഷണറേറ്റില്‍ അയച്ച ഫയല്‍ തീരുമാനമാകാതെ മടക്കി അയയ്ക്കുകയാണുണ്ടായത്. അവസാനം പദ്ധതി പ്രദേശത്ത് വീണ്ടും വിചാരണ നടത്തി അന്തിമപാക്കേജ് അനുമതിക്കായി അയച്ചത് പ്രകാരമാണ് ഇന്നലെ യോഗം ചേര്‍ന്നത്.
അന്തിമമായി അവകാശികളുടെ പരാതികള്‍ക്കനുസരിച്ച് പദ്ധതി തയാറാക്കി നല്‍കുന്നതോടെ പ്രതിഫലം നല്‍കി ഭൂമി ഏറ്റെടുത്തു പൊതുമരാമത്തിന് കൈമാറുമെന്ന് ഡപ്പ്യൂട്ടി കലക്ടര്‍(എല്‍എ) ജി. ഉഷാകുമാരി അറിയിച്ചു. വില്ലേജ് ഓഫിസര്‍ സന്തോഷ് ജി. നാഥ് പങ്കെടുത്തു. അടിപ്പാതയുടെ റോഡിനായുള്ള സ്ഥലവും പൊളിച്ച കടകളും ജി. ഉഷാകുമാരി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."