HOME
DETAILS

ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയത് കോടിയേരിയുടെ കാലത്ത്: സെന്‍കുമാര്‍

  
backup
December 29 2018 | 03:12 AM

%e0%b4%ab%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d-2

തിരുവനന്തപുരം: പൊലിസ് ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയത് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. അന്ന് ജേക്കബ് പുന്നൂസ് ആയിരുന്നു പൊലിസ് മേധാവി. സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ തന്റെ പേര് വലിച്ചിഴയക്കുന്നതിനെക്കുറിച്ച് ബി.ജെ.പി നവാഗത നേതൃസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു സെന്‍കുമാര്‍.
2012ല്‍ രാജ്യസുരക്ഷയെപ്പോലും ബാധിക്കുന്ന ഇ മെയിലുകളും ഫോണ്‍ വിളികളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്റലിജന്‍സ് മേധാവി പൊലിസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിന് നല്‍കിയ വിവരങ്ങള്‍ ചോര്‍ന്നത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സോളാര്‍ വിവാദം കത്തിനില്‍ക്കുന്ന കാലത്തും മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തുന്നുവെന്നും ആരോപണമുണ്ടായി. ഫോണ്‍ ചോര്‍ത്തലിന്റെ പേരില്‍ ചില മാധ്യമങ്ങള്‍ തന്നെ കുറ്റപ്പെടുത്തുന്നു. പല വ്യാജ ആരോപണങ്ങളും വരുന്നുണ്ട്്. സത്യം പറഞ്ഞതിന് എല്ലാവരും ചേര്‍ന്ന് സംഘിയാക്കുന്നു. സത്യം പറഞ്ഞാല്‍ സംഘി ആകുമെങ്കില്‍ എല്ലാവരും സംഘിയാകും. സെന്‍കുമാര്‍ പറഞ്ഞു.
സേവാഭാരതിയുടെ പരിപാടിയില്‍ പങ്കെടുത്തത് വലിയ കുറ്റമായി ചിത്രീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് രണ്ട് സംഘടനകളില്‍ മാത്രമാണ് അംഗത്വമുള്ളത്. വീടിനടുത്തുള്ള റസിഡന്റ്‌സ് അസോസിയേഷനിലും എസ്.എന്‍.ഡി.പി ശാഖയിലും. ബി.ജെ.പിയിലോ ബി.ഡി.ജെ.എസിലോ അംഗത്വം എടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ അച്ചടക്കത്തിനുള്ളില്‍ നില്‍ക്കാനാകുമോ എന്ന സംശയമുണ്ട്. നരേന്ദ്രമോദി സര്‍ക്കാറിന്റെ ഭരണ തുടര്‍ച്ചക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം ഉണ്ടാകും. ഇന്ത്യ ഒന്നായി നില നില്‍ക്കണമെങ്കില്‍ മോദി വീണ്ടും ഭരണത്തില്‍ വരണം. അടിസ്ഥാന പരമായ വികസനത്തിന്റെ തുടര്‍ച്ചക്ക് അത് അത്യാവശ്യമാണ്. 2019ല്‍ മാത്രമല്ല, 2024ലും മോദി തന്നെ പ്രധാനമന്ത്രി ആകണം. 10 വര്‍ഷം കൂടി മോദി ഭരണം തുടര്‍ന്നാല്‍ ഇന്ത്യയില്‍ ദാരിദ്രം ഉണ്ടാകില്ല. താന്‍ ഉറച്ച സനാധന ധര്‍മ വിശ്വാസിയാണ്. അതിനാല്‍ വിശ്വാസികള്‍ക്കൊപ്പം എന്നും ഉണ്ടാകും. സെന്‍കുമാര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  15 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  15 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  15 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  15 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  15 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  15 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  15 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  15 days ago