HOME
DETAILS
MAL
അതിരപ്പിള്ളിയെ എതിര്‍ക്കുന്നത് വിവരക്കേടെന്ന് എം.എം മണി
backup
August 14 2017 | 05:08 AM
ഇടുക്കി: അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി വൈദ്യുതിമന്ത്രി എം.എം.മണി. പദ്ധതിയെ എതിര്‍ക്കുന്നത് വിവരക്കേടാണെന്ന് മന്ത്രി പറഞ്ഞു.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നു തന്നെയാണ് സി.പി.എമ്മിന്റെയും കെ.എസ്.ഇ.ബിയുടെയും നിലപാട്. കാര്യങ്ങള്‍ അറിയാതെയാണ് ഘടകകക്ഷി പദ്ധതിയെ എതിര്‍ക്കുന്നത്.
സമവായത്തിലൂടെ പദ്ധതി നടപ്പിലാക്കുമെന്നും ഇതിനെതിരെ നിയമനടപടി ഉണ്ടായാല്‍ അതിനെ നേരിടുമെന്നും അറിയിച്ചു.
അതിരപ്പള്ളി പദ്ധതിയ്ക്കെതിരെ ഇപ്പോള്‍ വിമര്‍ശനമുന്നയിക്കുന്ന കോണ്‍ഗ്രസ് ഭരണത്തിലായിരുന്നപ്പോള്‍ എന്തുകൊണ്ട് പദ്ധതി വേണ്ടെന്നു വച്ചില്ലെന്നും എം.എം മണി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."