HOME
DETAILS
MAL
കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈലും കവര്‍ന്ന സംഘം പിടിയില്‍
backup
December 29 2018 | 06:12 AM
വേങ്ങര: തൊഴിലാളിയെ തട്ടികൊണ്ടു പോയി കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈലും കവര്‍ന്ന കേസില്‍ രണ്ട് പേര് അറസ്റ്റില്‍. കൂട്ടുപ്രതികളായ രണ്ട് പേര്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. വേങ്ങര കൂരിയാട് മനാട്ട് മുഹമ്മദ് കുട്ടി (44), പാക്കടപ്പുറായ ചോലക്കന്‍ മുനീര്‍ (30) എന്നിവരാണ് അറസ്റ്റിലായത്. ഡിസംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ഝാര്‍ഘണ്ട് സ്വദേശി ഗോവിന്ദ് കുമാറിനെ ഇയാള്‍ താമസിക്കുന്ന അങ്ങാടിയിലെ ക്വാര്‍ട്ടേഴ്സിലെത്തി അഞ്ചിന് വൈകീട്ട് ഏഴോടെ വാഹനത്തില്‍ കടത്തിക്കൊണ്ടു പോയി കൂരിയാട് പാടത്ത് വച്ച് കത്തി കൊണ്ട് അപായപ്പെടുത്തി 19500 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നതാണ് കേസ്. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."