'കെട്ടുങ്ങല്‍ ബീച്ചിലെ കഞ്ചാവ് മാഫിയക്കെതിരേ നടപടി വേണം'
പരപ്പനങ്ങാടി: കെട്ടുങ്ങല്‍ ബീച്ചിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന കഞ്ചാവ്, മദ്യ ലഹരി മാഫിയകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് പരപ്പനങ്ങാടി മേഖലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തീരദേശം കേന്ദ്രീകരിച്ച് വന്‍ കഞ്ചാവ് മാഫിയാ സംഘമാണ് പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചും വന്‍സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.
ബോധവല്‍ക്കരണത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങിയ സംഘത്തെ കണ്ട് ലഹരിയുടെ ഭവിഷ്യത്ത് മനസിലാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകന്റെ വീട്ടില്‍ മാഫിയാ സംഘത്തിലെ ചിലര്‍ പോയി ഭീഷണി മുഴക്കുകയും ബഹളംവയ്ക്കുകയും ചെയ്തു. വിഷയത്തില്‍ പരപ്പനങ്ങാടി പൊലിസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഈ സംഭവത്തില്‍ ശക്തമായി പ്രതിഷേധിച്ച മേഖലാ കമ്മിറ്റി ഭീഷണി മുഴക്കിയവരെ പിടികൂടി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ശമീം ദാരിമി ഉദ്ഘാടനം ചെയ്തു. സൈതലവി ഫൈസി അധ്യക്ഷനായി. സയ്യിദ് ശിയാസ് തങ്ങള്‍ ജിഫ്‌രി, ബദറുദ്ധീന്‍ ചുഴലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."