സ്വാതന്ത്ര്യം മണ്ണിനും മനുഷ്യനും; യൂത്ത്ലീഗ് കാംപയിന് ആരംഭിച്ചു
കൊണ്ടോട്ടി: സ്വാതന്ത്ര്യം മണ്ണിനും മനുഷ്യനും എന്ന പ്രമേയത്തില്‍ ജില്ലാ മുസ്ലിം യൂത്ത്ലീഗ് കാംപയിന്റെ ജില്ലാതല ഉദ്ഘാടനം കൊണ്ടോട്ടിയില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തു വര്‍ഗീയ അജന്ഡയുണ്ടാക്കി ഇന്ത്യയുടെ മഹിതമായ മതേതരത്വവും ബഹുസ്വരതയും ഇല്ലാതാക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരേ മതേതരകക്ഷികള്‍ ഒന്നിക്കണമെന്നു തങ്ങള്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷനായി. ചരിത്രകാരന് ഡോ. മാധവന് മുഖ്യപ്രഭാഷണംനടത്തി. ടി.വി ഇബ്രാഹിം എം.എല്‍.എ, യൂത്ത്ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി അഷ്റഫ്, സുബൈര്‍ തങ്ങള്‍, ശരീഫ് കുറ്റൂര്‍, എന്‍.കെ അഫ്സല് റഹ്മാന്, വി.കെ.എം ഷാഫി, മുസ്തഫ അബ്ദുല്‍ ലത്വീഫ്, അഡ്വ. എം.കെ.സി നൗഷാദ്, ഗുലാംഹസ്സന്‍ ആലംഗീര്‍, ബാവ വിസപ്പടി, പി.എ ജബ്ബാര്‍ഹാജി, അഷ്റഫ് മടാന്‍, എന്‍.എ കരീം, എ. മുഹ്യുദ്ദീന്‍ അലി, കെ.ടി ഷക്കീര്‍ ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."