സംസ്ഥാന പാതയില്‍ സ്ഥാപിച്ച സ്പീഡ് ഡിറ്റക്റ്റര്‍ കാമറ വീണ്ടും കണ്ണടച്ചു
ചങ്ങരംകുളം: സ്ഥാന പാതയില്‍ ചിയ്യാനൂര്‍ പാടത്ത് സ്ഥാപിച്ച സ്പീഡ് ഡിറ്റക്റ്റര്‍ കാമറ വീണ്ടും കണ്ണടച്ചു. കഴിഞ്ഞ ദിവസം നിയന്ത്രണംവിട്ട കാര്‍ കാമറ കാലില്‍ ഇടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കാമറ കാലിനും അനുബന്ധ ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു.
മുന്‍പ് ഇത്തരത്തില്‍ വാഹനമിടിച്ച് കാമറ തകരാറിലായതിനെത്തുടര്‍ന്ന് മാസങ്ങളോളം കാമറ പ്രവര്‍ത്തിച്ചിരുന്നില്ല. പിന്നീട് മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് കാമറ വീണ്ടും സ്ഥാപിച്ചിരുന്നു. കാമറ സ്ഥാപിച്ചിരിക്കുന്നത് റോഡിനോട് ചേര്‍ന്ന് ആയതുകൊണ്ടാണ് നിരന്തരം കാമറകളില്‍ വാഹനം ഇടികുന്നത്. കൂടാതെ കാമറ സ്ഥാപിച്ചിരിക്കുന്ന തൊട്ടടുത്തുതന്നെ വഴിയോര കച്ചവടം നടക്കുന്നതിനാല്‍ പലപ്പോഴും കാമറ കാല്‍ വാഹനങ്ങള്‍ ശ്രദ്ധിക്കാറില്ല.
വഴിയോര കച്ചവടത്തെ തുടര്‍ന്ന് ഇവിടെ അനധികൃത പാര്‍ക്കിങും നടക്കാറുണ്ട്. നിലവില്‍ കേടുപാട് സംഭവിച്ച കാമറ പുനസ്ഥാപിക്കാന്‍ ലക്ഷങ്ങള്‍ ചെലവുവരും. കേരള പൊലിസിന്റെ സംസ്ഥാന തലത്തിലുള്ള പ്രത്യേക വകുപ്പാണ് ഇത്തരം കാമറകള്‍ നിയന്ത്രിക്കുന്നതും നിരീക്ഷിക്കുന്നതും.
അതിനാല്‍ തന്നെ ലോക്കല്‍ പൊലിസ് സ്റ്റേഷനില്‍നിന്ന് റിപ്പോര്‍ട്ട് പോകുന്ന മുറയ്ക്ക് മാത്രമേ കാമറ പുനഃസ്ഥാപിക്കു. സ്ഥിരം അപകടമേഖലയായ ചിയ്യാനൂര്‍ പാടത്ത് കാമറ സ്ഥാപിച്ച തുടര്‍ന്നു ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ഇവിടെ എത്തുമ്പോള്‍ വേഗത കുറയ്ക്കാറുണ്ട്. എന്നാല്‍ കാമറ തകരാറിലായതിനെത്തുടര്‍ന്ന് വാഹനങ്ങളുടെ കുതിച്ചോട്ടം വീണ്ടും തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."