ഗെയില്‍: കാവനൂര്‍ വില്ലേജ് ഓഫീസ് ഉപരോധം ഇന്ന്
അരീക്കോട്: ഗെയില്‍ പൈപ്പ് ലൈന്‍ ജനവാസ മേഖലയിലൂടെ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് കാവനൂര്‍ വില്ലേജ് ഓഫിസ് ഉപരോധിക്കും. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, പ്രകൃതി സംരക്ഷണ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വില്ലേജ് ഓഫിസ് ഉപരോധ പ്രചാരണ കണ്‍വന്‍ഷന്‍ ഗെയില്‍ വിക്റ്റിംസ് ഫോറം ജില്ലാ സെക്രട്ടറി പി.എ സലാം ഉദ്ഘാടനം ചെയ്തു.
ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിലൂടെ കാവനൂര്‍ പഞ്ചായത്തിലെ നിരവധി കുടുംബങ്ങള്‍ വഴിയാധാരമാകുമെന്നും ആരാധനാലയങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.
ഗെയില്‍ വിക്റ്റിംസ് ഫോറം ജില്ലാ ചെയര്‍മാന്‍ അഡ്വ.നാരായണന്‍ അധ്യക്ഷനായി.
കാവനൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ കെ.പി റംല, ഉണ്ണീന്‍കുട്ടി മൗലവി, പി.സി പത്മനാഭന്‍, വാര്‍ഡ് അംഗം ബീന, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അബ്ബാസ് മാസ്റ്റര്‍, എം.പി സൈതലവി മാസ്റ്റര്‍, അരവിന്ദാക്ഷന്‍ ചെങ്ങര, ടി.ടി ബിച്ചാപ്പു, കെ.ബിച്ചുട്ടി, കെ.മുഹമ്മദലി, ടി.മജീദ് മാസ്റ്റര്‍, പാവുക്കാടന്‍ അലവിക്കുട്ടി, എ.പി മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."