വിഷവും മായവുമില്ലാത്ത 'തനിമ'യുള്ള അരിയുമായി മൂത്തേടത്തെ വിദ്യാര്‍ഥികള്‍
കരുളായി: കൃഷിയിലും സേവന രംഗത്തും നിരവധി മാതൃകകള്‍ സൃഷ്ടിക്കുകയും ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ ഓണസമ്മാനമെന്ന നിലയില്‍ ബ്രാന്‍ഡഡ് അരിയുമായി രംഗത്ത്. ഓണത്തിന് വിഷവും മായവുമില്ലാത്ത അരി വിപണിയിലെത്തിക്കുകയെന്ന ഉദ്ദേശത്തോടെയാണ് 'തനിമ' എന്ന ബ്രാന്‍ഡില്‍ വിദ്യാര്‍ഥികള്‍ അരി ഇറക്കിയത്.
സംസ്ഥാനത്ത് ആദ്യമായി ഒരു വിദ്യാലയത്തിന്റെ ബ്രാന്‍ഡില്‍ അരി വിപണിയിലെത്തുന്നുവെന്ന പ്രത്യകതയും ഇതിനു@്. തികച്ചും ജൈവ കൃഷിയിലൂടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികള്‍ തന്നെ ഉല്‍പാദിപ്പിച്ച നെല്ല് ചോറിനും പായസത്തിനുമുള്ള അരി പ്രത്യേകം തയാറാക്കുകയായിരുന്നു.
ഈ വരുന്ന ഓണ സീസണില്‍ ഒന്നര ടണ്‍ അരി തനിമ എന്ന ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കാന്‍ വിദ്യാര്‍ഥികള്‍ തയാറായി. ഈ വര്‍ഷവും മൂത്തേടം പഞ്ചായത്തിലെ തരിശായി കിടക്കുന്ന എല്ലാ ഭൂമിയിലും നെല്‍ കൃഷി അടക്കമുള്ള കൃഷിക്ക് വിദ്യാര്‍ഥികള്‍ ഒരുങ്ങിക്കഴിഞ്ഞു. മൂത്തേടത്തെ തരിശു രഹിത പഞ്ചായത്ത് ആക്കി മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ തുടക്കം കുറിച്ചു. അരിയിലും പച്ചക്കറിയിലും ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ശീലം മാറ്റി മൂത്തേടത്തെ സ്വയം പര്യാപ്തതയില്‍ എത്തിക്കുകയാണ് ലക്ഷ്യം.
ഇപ്പോള്‍ വിദ്യാര്‍ഥികള്‍ വിപണിയിലിറക്കിയ അരി അതിന്റെ കൃഷിയിടം മുതല്‍ വിപണിയും മാര്‍ക്കറ്റിങ്ങും എല്ലാം കൈകാര്യം ചെയ്യുന്നത് സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ തന്നെയാണ്.
വിദ്യാര്‍ഥികള്‍ നേരിട്ട് അരി ഗുണഭോക്താക്കളില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഓണത്തിന് സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ ഓണച്ചന്ത ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട@്. വിദ്യാര്‍ഥികള്‍ തന്നെ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളും അരിയും ഓണ ചന്ത വഴി വിതരണം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. വിദ്യാര്‍ഥികളുടെ അരിക്ക് ഇപ്പോള്‍ തന്നെ ര@ണ്ട് ടണ്‍ അരിയുടെ ഓര്‍ഡര്‍ ആയിക്കഴിഞ്ഞു.
തനിമ അരിയുടെ വിപണിയിലേക്കുള്ള വരവിന്റെ ഉദ്ഘാടനം നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ബഷീര്‍ കോട്ടയില്‍ അധ്യക്ഷനായി. റഷീദ് തങ്ങള്‍, മുസ്തഫ, ജൂബി, ഗഫൂര്‍ കല്ലറ, സുനില്‍ കാരാക്കോട്, പി. മോഹനന്‍, വി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ഓഫിസര്‍ മുഹമ്മദ് റസാഖ്, വളണ്ടിയര്‍മാരായ അരുണ്‍, അമല്‍, അന്‍സാജ്, ജീബ, ബബിത, അനൂജ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."