HOME
DETAILS

മഞ്ചേരി എഫ്.എം നിലയത്തില്‍ സ്റ്റീരിയോ സംവിധാനം നിര്‍ത്തലാക്കി

  
backup
December 29 2018 | 06:12 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%8e%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2

മഞ്ചേരി: ആകാശവാണി എഫ്.എം നിലയങ്ങളിലെ ശബ്ദസംവിധാനത്തിന് നിയന്ത്രണം. സ്വകാര്യ എഫ്.എം നിലയങ്ങള്‍ ഉള്ളിടങ്ങളില്‍ മാത്രം സ്റ്റീരിയോ ശബ്ദം മതിയെന്നും അല്ലാത്ത നിലയങ്ങള്‍ പരമ്പരാഗത രീതിയിലെ ശബ്ദ സംവിധാനത്തിലേക്ക് മാറണമെന്നും അഖിലേന്ത്യ തലത്തില്‍ ആകാശവാണി തീരുമാനമെടുത്തു. എന്നാല്‍ പുതിയ തീരുമാനം മഞ്ചേരി, ദേവികുളം നിലയങ്ങള്‍ക്ക് തിരിച്ചടിയാകും. സ്റ്റീരിയോ ശബ്ദസംവിധാനം പ്രസരണ ശേഷി കുറയുകയാണെന്നും പരമ്പരാഗത രീതിയില്‍ സംവിധാനം ശേഷി കൂട്ടുന്നുണ്ടെന്നുമാണ് അഖിലേന്ത്യാ തലത്തില്‍ നടത്തിയ സര്‍വേയിലെ കണ്ടെത്തല്‍.
12 വര്‍ഷം മുന്‍പ് ആരംഭിച്ച മഞ്ചേരി എഫ്.എം നിലയത്തില്‍ തുടക്കം മുതല്‍ സ്റ്റിരി കോ ശബ്ദത്തിലാണ് പരിപാടികള്‍ കേള്‍വിക്കാരില്‍ എത്തിക്കുന്നത്.
മഞ്ചേരിയിലെ നിലയം ഉയര്‍ന്ന പ്രദേശത്ത് ആയതിനാല്‍ ലക്ഷ്യമിട്ടതിന്റെ പത്തിരട്ടിയോളം ദൂരപരിധിയില്‍ ശബ്ദം എത്തുന്നുണ്ട്. സ്റ്റീരിയോ ആയതിനാല്‍ വാഹനങ്ങളിലടക്കം പ്രചാരവുമുണ്ട്. പരമാവധി 40 കിലോമീറ്റര്‍ ചുറ്റളവില്‍ ശബ്ദം എത്താനുള്ള സംവിധാനം ആണെങ്കിലും നിലയം ഉയര്‍ന്ന പ്രദേശത്ത് ആയതിനാല്‍ ആറ് ജില്ലകളിലും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലും പരിസരങ്ങളിലും മഞ്ചേരി നിലയത്തിലെ കലാപരിപാടികള്‍ ലഭിക്കുന്നുണ്ട്. സംസ്ഥാനത്തെ എട്ട് എഫ്.എം നിലയങ്ങളിലും ഇപ്പോള്‍ സ്റ്റിരിയോ സംവിധാനമാണ് നിലവിലുള്ളത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പരസ്യവരുമാനം ഉണ്ടാക്കുന്നത് മഞ്ചേരിയിലെ എഫ്.എം നിലയമാണ്. ശ്രോതാക്കളുടെ ബാഹുല്യമാണ് പരസ്യ വരുമാനത്തില്‍ വര്‍ധനവ് ഉണ്ടാകാന്‍ കാരണം. എന്നാല്‍ സ്റ്റിരിയോ സംവിധാനം ഒഴിവാക്കുന്നതോടെ ശ്രോതാക്കള്‍ കുറയാന്‍ കാരണമാകുമെന്ന ആശങ്കയും വ്യാപകമാണ്. സ്റ്റീരിയോ സംവിധാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രസരണ ശേഷി മൂന്നില്‍ നിന്നും പത്തുകിലോവാട്ടാക്കി ഉയര്‍ത്തുകയാണ് വേണ്ടതെന്ന ആവശ്യമാണ് ഉയരുന്നത്. സ്റ്റിരിയോ സംവിധാനം ഒഴിവാക്കുന്നതിനെതിരെ എഫ്.എം സംരക്ഷണസമിതി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തുടക്കം മുതലുള്ള രീതിതന്നെ ഉപയോഗിച്ച് ശ്രോതാക്കളെ ആകര്‍ഷിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ആകാശവാണി ചീഫ് എന്‍ജിനിയര്‍ക്ക് പരാതി നല്‍കി. പ്രതിഷേധ സംഗമത്തില്‍ സമിതി ചെയര്‍മാന്‍ ജയപ്രകാശ് കാമ്പുറം അധ്യക്ഷനായി. കണ്‍വീനര്‍ രവീന്ദ്രന്‍ മംഗലശ്ശേരി, എന്‍.മുഹമ്മദ്, അഡ്വ.ബിജു ജോണ്‍, വി.വേണുഗോപാലന്‍ എന്നിവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  13 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  13 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  13 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  13 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  13 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  13 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  13 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  13 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  13 days ago