HOME
DETAILS
MAL
വനിതാ മതിലിന്റെ പേരില്‍ എം.എല്‍.എ വനിതകളെ ഭീഷണിപ്പെടുത്തുന്നതായി ആരോപണം
backup
December 29 2018 | 07:12 AM
വടക്കാഞ്ചേരി : വനിതാ മതിലിന്റെ പേരില്‍ ചേലക്കര എം.എല്‍.എ യു.ആര് പ്രദീപ് വനിതകളേയും തൊഴിലുറപ്പ് തൊഴിലാളികളേയും ചേലക്കരയിലെ ഓഫീസില്‍ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തുന്നതായി ആരോപണം. മതിലില്‍ നിന്നു വിട്ടു നിന്നാല്‍ ജോലി കളയുമെന്നും തൊഴിലാളികള്‍ക്ക് പണി നല്‍കില്ലെന്നും ഭീഷണിപ്പെടുത്തുന്നതായും കെ.പി.സി.സി മെമ്പറും മുള്ളൂര്‍ക്കര പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ എന്‍.എസ് വര്‍ഗീസ് ആരോപിച്ചു. മതില് ബഹിഷ്കരിയ്ക്കാന്‍ സി.പി.എം നേതൃത്വത്തിലുള്ള ജനാധിപത്യ മഹിളാ അസോസിയേഷന് പ്രവര്‍ത്തകര്‍ വരെ തീരുമാനമെടുത്ത സാഹചര്യത്തില്‍ മതില് പൊളിയുമെന്ന ഭീതിയിലാണ് എം.എല്‍.എ യുടെ ജനാധിപത്യവിരുദ്ധമായ നടപടിയെന്നും വര്‍ഗീസ് പറഞ്ഞു. ഇതിനെതിരെ ആവശ്യമെങ്കില്‍ എം.എല്‍.എ യുടെ ഓഫീസ് ഉപരോധ അടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും വര്‍ഗീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."