ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് സമൂഹത്തിന്റെ പിന്തുണ അനിവാര്യം
അന്നമനട : ഭിന്ന ശേഷിക്കാരായ വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി പല പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും അത് പൂര്‍ണ്ണതയിലെത്തണമെങ്കില്‍ സമൂഹത്തിന്റെ പിന്തുണയും സഹകരണവും അനിവാര്യമാണെന്ന് അഡ്വ.വി.ആര്‍ സുനില്‍ കുമാര്‍ എം.എല്‍.എ പറഞ്ഞു. സമൂഹത്തിന്റെ വളര്‍ച്ച പൂര്‍ണ്ണമാകണമെങ്കില്‍ ഭിന്നശേഷിക്കാരുടെ ഉന്നമനവും ലക്ഷ്യമാക്കിയുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും ഉണ്ടാകണമെന്നും എം.എല്‍.എ പറഞ്ഞു. സമഗ്ര ശിക്ഷ മാള ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ അന്നമനടയില്‍ വെച്ച് നടത്തിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പ് 'തണല്‍ കൂട്ടം' പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്നമനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ ഗോപി അധ്യക്ഷനായി . പഞ്ചായത്ത് പ്രസിഡന്റുമായ പി.കെ സുകുമാരന്‍, ശാന്തകുമാരി ടീച്ചര്‍, ടി.എം രാധാകൃഷ്ണന്‍, സന്ധ്യ നൈസന്‍, മാള എ.ഇ.ഒ പി.എം ബാലകൃഷ്ണന്‍, ബേബി പൗലോസ്, ഡെയ്‌സി സെബാസ്റ്റ്യന്‍, ബി.പി.ഒ വി.വി ശശി, എം.എ സതി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."