വനപ്രദേശത്ത് അതിക്രമിച്ചുകയറി തീയിട്ടു; രണ്ടുപേരെ വനപാലകര്‍ പിടികൂടി
ഷൊര്‍ണൂര്‍: വനപ്രദേശത്ത് അതിക്രമിച്ചു കയറി തീയിട്ട് അടിക്കാട് നശിപ്പിച്ചതിന് രണ്ട് പേരെ വനപാലകര്‍ പിടികൂടി. ഒറ്റപ്പാലം വരോട് മുളക്കല്‍ കുഞ്ഞാമു, ഇടുക്കി കഞ്ഞിക്കുഴി പഴേരിക്കണ്ടം പാറക്കല്‍ ഷാജി എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ക്കെതിരേ വനപാലകര്‍ കേസെടുത്തു.
ഒറ്റപ്പാലം ഫോറസ്റ്റ് റോയ്ഞ്ചിന് കീഴിലുള്ള തിരുവാഴിയോട് സെക്ഷനില്‍ പെടുന്ന അനങ്ങന്‍മലയിലെ ചീനിക്കാവ് ഭാഗത്താണ് ഇവര്‍ ഇന്നലെ ഉച്ചയോടെ തീയിട്ടതെന്ന് വനംവകുപ്പധികൃതര്‍ പറഞ്ഞു. അഞ്ചേക്കറോളം ഭാഗത്തെ അടിക്കാട് കത്തിയിട്ടുണ്ട്. വന്യ ജീവികളെയും തീ കത്തിച്ചത് ബാധിച്ചിട്ടുണ്ട്. വേനല്‍ക്കാലത്ത് നിരവധി തവണ തീ പടരുന്നതാണ് അനങ്ങന്‍മല ഭാഗം.
ഇത് സ്വകാര്യ വ്യക്തിയുടെ റബര്‍ എസ്റ്റേറ്റിനെ സംരക്ഷിക്കാന്‍ കത്തിച്ചതാണെന്ന് അധികൃതര്‍ പറഞ്ഞു. ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കെ. സന്തോഷ് കുമാര്‍, പി.എം സമീര്‍, സീനിയര്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ എന്‍. പുരുഷോത്തമന്, ജിയാസ് ജമാലുദ്ധീന്, സുധീപ്, ഡ്രൈവര്‍ ഉണ്ണി എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."