ഗൊരഖ്പൂര്‍ ദുരന്തം: ഇന്ന് മൂന്നുകുട്ടികള്‍ കൂടി മരിച്ചു
ഗോരഖ്പുര്‍: ഉത്തര്‍പ്രദേശിലെ ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ ഇന്ന് മൂന്നുകുട്ടികള്‍ കൂടി മരിച്ചു. ഇതോടെ ഒരാഴ്ചയ്ക്കിടെ മരിച്ച കുട്ടികളുടെ എണ്ണം 74 ആയി. കഴിഞ്ഞ 48 മണിക്കൂറില്‍ 30 കുട്ടികളാണ് ബി.ആര്.ഡി ആശുപത്രിയില്‍ മരിച്ചത്.
അതിനിടെ കുട്ടികള്‍ മരിച്ച സംഭത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മിഷന് നോട്ടിസ് അയച്ചു. നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.
അതേസമയം,സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. ആശുപത്രിയിലെ ദുരന്തത്തിനു കാരണം ഓക്സിജന്‍ തടസ്സപ്പെട്ടതല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആശുപത്രിയില്‍ ഓക്സിജന്‍ വിതരണം തടസ്സപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ മൂലമാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. ഇതു ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് മജിസ്ട്രേറ്റും നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."