കേസ് വിവരങ്ങള്‍ വിരല്‍തുമ്പില്‍
ആലത്തൂര്‍: ഇനി മൊബൈല്‍ ഫോണ്‍ വഴി കോടതിയിലുള്ള കേസുകളുടെ വിവരങ്ങള്‍ ലഭിക്കുവാനുള്ള ലളിതമായ ഏഴ് മാര്‍ഗങ്ങള്‍ സുപ്രീംകോടതിയും നീതിന്യായ മന്ത്രാലയവും പുറത്തിറക്കി. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങള്‍ മൊബൈല്‍ ഫോണിലുടെ അറിയുന്നത് പോലെ കേസ് വിവരങളും സ്മാര്‍ട്ട് ഫോണുകളില്‍ ലഭ്യമാകും. ഈ ലളിത മാര്‍ഗങ്ങളിലൂടെ കേസ് പരിഗണിക്കുന്ന തിയതിയും ന്യായവിധിയുടെ പകര്‍പ്പുകളും വിവാദപ്പട്ടികയും അപ്പീല്‍ അറിയിപ്പും ലഭ്യമാണ്.
നീതിന്യായ മന്ത്രാലയം ഇ- കമ്മിറ്റി മുഖേന ലഭ്യമായ വിവരങ്ങള്‍ മൊബൈല്‍ ആപ്പ്, എസ്.എം.എസ്, പുഷ്, ഇ-സൂചന ബൂത്ത്, നീതിന്യായ സേവന കേന്ദ്രം, ഈമെയില്‍, ഇ-കോര്‍ട്ട് വെബ്‌സൈറ്റ് എന്നിവയിലൂടെ ലഭ്യമാണ്.
വാദിയുടെ രജിസ്റ്റര്‍ ചെയ്ത ഇ- മെയില്‍, മൊബൈല്‍ എന്നിവയിലൂടെ കേസിന്റെ വിവരങ്ങള്‍ പതിവായി ലഭ്യമാകും. നീതിന്യായ സേവനകേന്ദ്രത്തില്‍ വക്കീലില്‍ലിന്നും വാധിക്കും ആവശ്യമുള്ള കേസ് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ലഭ്യമാണ്. ഇ- കോര്‍ട്ട്‌സ് സര്‍വിസസ് മൊബൈല്‍ ആപ്പ് വഴി മാനേജ്‌മെന്റ് ടൂളില്‍ മൈ കേസസ് എന്ന മാധ്യമത്തിലും ലരീൗൃെേ.ഴീ്.ശി എന്ന വെബ്‌സൈറ്റ് മുഖേനയും കേസ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. 9766899899 എന്ന നംബറില്‍ കേസിന്റെ സി.എന്‍.ആര്‍ നംബര്‍ എസ്.എം.എസ് അയച്ചാലും കേസ് ംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."