സഊദിയില്‍ ഈ വര്‍ഷം ജോലി നഷ്ടപ്പെട്ടത് 19000 വിദേശ എഞ്ചിനീയര്‍മാര്‍ക്ക്
റിയാദ്: സ്വദേശി വല്‍ക്കരണം ശക്തമാക്കുമ്പോള്‍ ജോലി നഷ്ടപ്പെടുന്ന വിദേശികളുടെ എണ്ണം വര്‍ധിക്കുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം എന്‍ജിനീയര്‍ തസ്തികയില്‍ മാത്രം 19,000
വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഇതാദ്യമായാണ് ഇത്രയും അധികം എഞ്ചിനീയര്‍മാര്‍ക്ക് ഒരു വര്‍ഷം തന്നെ ജോലി നഷ്ടമാകുന്നത്. സ്വദേശി എഞ്ചിനീയര്‍മാര്‍ക്ക് കൂടുതല്‍ ജോലി നല്‍കുകയെന്ന ലക്ഷ്യത്തോടെ വിദേശ എഞ്ചിനീയര്‍മാര്‍ക്ക് കടുത്ത മാനദണ്ഡങ്ങളാണ് സഊദി എന്‍ജിനീയറിങ് കൗണ്‍സിലിന്റെ കീഴില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇതേ കാലയളവില്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള സഊദി എന്‍ജിനീയര്‍മാരുടെ എണ്ണത്തില്‍ 43 ശതമാനം വര്‍ധനവും ഉണ്ടായിട്ടുണ്ട്. നിലവില്‍ സഊദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്തത് 35,778 സ്വദേശി എഞ്ചിനീയര്‍മാരാണ്. 25,000 ഓളം മാത്രമായിരുന്നു. കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത എന്‍ജിനീയര്‍മാരില്‍ 81 ശതമാനവും വിദേശികളാണ്. 1,53,925 വിദേശ എന്‍ജിനീയര്‍മാരാണ് നിലവിലുള്ളത്.
സ്വദേശി എഞ്ചിനീയര്‍മാര്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യവുമായി കൂടുതല്‍ പദ്ധതികളാണ് കൗണ്‍സില്‍ കൊണ്ടുവന്നിരിക്കുന്നത്. അഞ്ചു വര്‍ഷത്തില്‍ കുറവ് പരിചയസമ്പത്തുള്ള വിദേശ എന്‍ജിനീയര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെക്കുന്നതിന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും സഊദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സും നേരത്തെ കരാര്‍ ഒപ്പുവെച്ചിരുന്നു. വിദേശ എന്‍ജിനീയര്‍മാര്‍ക്ക് സഊദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സ് വഴി പ്രൊഫഷനല്‍ ടെസ്റ്റും അഭിമുഖവും നിര്‍ബന്ധമാക്കാനും തീരുമാനമുണ്ട്.
റിക്രൂട്ട് ചെയ്യുന്ന എന്‍ജിനീയര്‍മാര്‍ മതിയായ യോഗ്യതകളും കഴിവുകളുമുള്ളവരാണെന്ന് ഉറപ്പുവരുത്തുന്നതിനാണ് പ്രൊഫഷനല്‍ ടെസ്റ്റും അഭിമുഖവും അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പരിചയസമ്പത്തും നിര്‍ബന്ധമാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."