HOME
DETAILS
MAL
കേന്ദ്ര ആവശ്യം ബംഗാള്‍ സര്‍ക്കാര്‍ തള്ളി
backup
August 15 2017 | 00:08 AM
കൊല്‍ക്കത്ത: സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രിയുടെ 'പുതിയ ഇന്ത്യ' എന്ന ദര്‍ശനം സാക്ഷാത്കരിക്കാന്‍ സ്കൂളുകളില്‍ ദേശഭക്തി സൃഷ്ടിക്കണമെന്ന് സംസ്ഥാനങ്ങളോടുള്ള കേന്ദ്രസര്‍ക്കാര്‍ ആവശ്യം ബംഗാള്‍ സര്‍ക്കാര്‍ തള്ളി. ദേശഭക്തിയും കൂട്ടായ ആവേശവും നിര്‍മിച്ചെടുക്കുന്ന തരത്തിലുള്ള പരിപാടികള്‍ സ്കൂളുകളില്‍ നടത്തണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. മോദി സര്‍ക്കാരിന്റെ ഉത്തരവിന് അനുസരിച്ച് ആഗസ്റ്റ് 15 ആഘോഷിക്കേണ്ടെന്ന തീരുമാനവുമായി മമതാ സര്‍ക്കാര്‍ സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും സര്‍ക്കുലര്‍ അയച്ചു. എന്നാല്‍ ബംഗാള്‍ സര്‍ക്കാരിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."