HOME
DETAILS

ലാഭവിഹിതം കര്‍ഷകര്‍ക്കുകൂടി നല്‍കണമെന്ന് രാംദേവിനോട് കോടതി

  
backup
December 29 2018 | 20:12 PM

%e0%b4%b2%e0%b4%be%e0%b4%ad%e0%b4%b5%e0%b4%bf%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81


ന്യൂഡല്‍ഹി: അസംസ്‌കൃത പദാര്‍ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് കമ്പനിയുടെ ലാഭവിഹിതത്തിന് അര്‍ഹതയുണ്ടെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ്. 421 കോടി രൂപ ലാഭമുണ്ടാക്കിയ ബാബാ രാംദേവിന്റെ ദിവ്യ ഫാര്‍മസിയോടാണ് ലാഭത്തിന്റെ ഒരു വിഹിതം പ്രാദേശിക കര്‍ഷകര്‍ക്കും സമുദായങ്ങള്‍ക്കും നല്‍കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിനെതിരായ ദിവ്യ ഫാര്‍മസിയുടെ ഹരജി തള്ളിക്കൊണ്ടാണ് ഉത്തരവ്. രണ്ടുകോടി രൂപ കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്യണം. 2002ലെ ജൈവ വൈവിധ്യ നിയമപ്രകാരം ന്യായവും തുല്യവുമായി ലാഭം പങ്കുവയ്ക്കണമെന്ന നിബന്ധന പാലിക്കണമെന്ന ബോര്‍ഡിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ പ്രധാന ചേരുവയും അസംസ്്കൃതപദാര്‍ഥവും ജൈവവിഭവങ്ങളാണെന്നത് പരിഗണിച്ചാണ് ജസ്റ്റിസ് സുധാന്‍ഷു ദുലിയ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
ജൈവവൈവിധ്യ നിയമപ്രകാരം ലാഭവിഹിതം പങ്കുവയ്ക്കാന്‍ ദിവ്യ ഫാര്‍മസിയോട് ജൈവവൈവിധ്യ ബോര്‍ഡ് നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, തങ്ങളോട് ഇക്കാര്യം നിര്‍ദേശിക്കാന്‍ ബോര്‍ഡിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. തങ്ങള്‍ പൂര്‍ണമായും ഇന്ത്യന്‍ കമ്പനിയാണെന്നും തങ്ങള്‍ക്ക് ജൈവവൈവിധ്യ നിയമം ബാധകമല്ലെന്നുമാണ് ബാബ രാംദേവ് കോടതിയില്‍ വാദിച്ചത്.
ജൈവവൈവിധ്യം സംരക്ഷിക്കാനുള്ള യു.എന്നിന്റെ കരാറില്‍ ഒപ്പിട്ട രാജ്യമാണ് ഇന്ത്യ. അതിനാല്‍ നയം നടപ്പാക്കാന്‍ ബാധ്യസ്ഥരാണെന്നും കോടതി നിരീക്ഷിച്ചു. ജൈവവിഭവങ്ങള്‍ രാജ്യത്തിന്റെ മാത്രമല്ല അവ ഉല്‍പ്പാദിപ്പിക്കുന്ന സമുദായങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും ലാഭവിഹിതം നല്‍കണമെന്ന് ഉത്തരവിടാന്‍ ജൈവവൈവിധ്യ ബോര്‍ഡിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  15 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  15 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  15 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  15 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  15 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  15 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  15 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  15 days ago