HOME
DETAILS
MAL
മാര്‍ച്ചും ധര്‍ണയും നടത്തി
backup
August 15 2017 | 01:08 AM
കോറോം: കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലവര്‍ധിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കാനും മറ്റു ആവശ്യങ്ങളുമായി കോറോം സെന്റ് മേരീസ് ഗ്രാനൈറ്റ് കമ്പനിയിലേക്ക് ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന് സി.ഐ.റ്റി.യു മാര്‍ച്ചും ധര്‍ണയും നടത്തി.
വിലവര്‍ധനവ് ചോദ്യം ചെയ്ത തൊഴിലാളികള്‍ക്കെതിരെ ഉടമ നല്കിയ കേസ് പിന്‍വലിക്കുക, ജിയോളജി ബില്ലിന് പൈസ വാരുന്ന ഉടമയുടെ നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണുന്നയിച്ചത്.
യൂനിയന്‍ ജില്ലാ സെക്രട്ടറി പി.ആര് ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. വാഹിദ് അധ്യക്ഷനായി. തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എ ബാബു, രന്ന ദേവന്, സി.പി മുഹമ്മദലി, എച്ച്. ബഷീര്‍ സംസാരിച്ചു. ടി. ആലി, ടി. അഷ്റഫ്, ബിജോള്‍, കെ.എം നിസാര്‍, സുനില്‍ കുമാര്‍, എം. റഫീഖ്, പി.എ വിനോദ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."