ലാലിഗ ഫുട്‌ബോള്‍; സോക്കര്‍ സിറ്റി ജേതാക്കള്‍
മുക്കം: ലാലിഗ പന്നിക്കോട് സംഘടിപ്പിച്ച ഒന്‍പതാമത് ഈവനിങ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സോക്കര്‍സിറ്റി താഴെപരപ്പിന് വിജയം. ഫൈനലില്‍ ഉച്ചക്കാവ് കെ.പി.എഫ്.സിയെയാണ് ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. 16 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. കൊടിയത്തൂര്‍ മണ്ഡലം മുന്‍കോണ്‍ഗ്രസ് പ്രസിഡന്റ് എം. സിറാജുദ്ധീന്‍ കളിക്കാരെ പരിചയപ്പെട്ടു. വിജയികള്‍ക്ക് ഒന്നര വയസുകാരന്‍ റിഷബ് കളക്കുടികുന്ന് ട്രോഫികള്‍ വിതരണം ചെയ്തു. ഉണ്ണി കൊട്ടാരത്തില്‍, സഫറുദ്ധീന്‍ പൊലുകുന്ന്, സക്കീര്‍ താന്നിക്കല്‍ തൊടി, ഇജാസ് പൊലുകുന്ന്, ഫസല്‍ റഹ്മാന്‍, സന്തോഷ് പൊലുകുന്നത്ത്, ആശ്രയ്, ഷൈജു പൊലുകുന്ന്, അനസ് ഉച്ചക്കാവില്‍ സംസാരിച്ചു. ഫൈനലിനോടനുബന്ധിച്ച് നടന്ന പഴയ കാല ടീമുകളുടെ സൗഹൃദ മത്സരത്തില്‍ ഹീറോസ് പന്നിക്കോട് വിജയിച്ചു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി സോക്കര്‍ സിറ്റിയുടെ പ്രണവിനേയും മികച്ച ഡിഫന്ററായി സോക്കര്‍ സിറ്റിയുടെ തന്നെ ഷഫീഖ് പരപ്പിലിനേയും തെരഞ്ഞെടുത്തു. ഉച്ചക്കാവിന്റെ സുമേഷാണ് ടോപ് സ്‌കോറര്‍. എമര്‍ജിങ് പ്ലയറായി നവനീതിനെയും തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."