ജില്ലാ കലക്ടറെ സ്ഥലംമാറ്റിയതില്‍ ദുരൂഹത: എം.എം ഹസന്‍
ന്യൂഡല്‍ഹി: ആര്‍.എസ്.എസ് തലവന്‍ മോഹന്‍ഭാഗവത് പാലക്കാട്ടെ സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തുന്നതിനെതിരേ നോട്ടിസ് നല്‍കിയ ജില്ലാ കലക്ടറെ സ്ഥലംമാറ്റിയ നടപടിയില്‍ ദുരൂഹതയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. നേരത്തെ എടുത്ത തീരുമാനമാണെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം വിശ്വാസയോഗ്യമല്ല. കലക്ടറുടെ നിര്‍ദേശം ലംഘിച്ച് പതാക ഉയര്‍ത്തിയ മോഹന്‍ഭാഗവതിനെ എന്തുകൊണ്ട് പൊലിസ് തടഞ്ഞില്ലെന്നതിന് മുഖ്യമന്ത്രി ഉത്തരം പറയണം.
മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം വലിയ അഴിമതിയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉടന്‍ നടപടിയെടുക്കണം. എന്നാല്‍ നടപടിയെടുക്കാതെ കൈയേറ്റത്തെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് അഴിമതിക്ക് കുടപിടിക്കുന്ന നടപടിയാണ്. സംസ്ഥാനത്തെ മെമ്പര്‍ഷിപ്പ് കാംപയിന് ശേഷമുള്ള വിഹിതം എ.ഐ.സി.സി നേതൃത്വത്തെ ഏല്‍പ്പിച്ചു. 33 ലക്ഷം അംഗങ്ങളാണ് ഇത്തവണ സംസ്ഥാനത്തുള്ളത്. സംഘടനാ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള മുല്ലപ്പള്ളി രാമചന്ദ്രനുമായും കൂടിക്കാഴ്ച നടത്തി. പ്രദേശ് റിട്ടേണിങ് ഓഫിസര്‍ നാച്ചിയപ്പ 28ന് കേരളത്തിലെത്തും. ജില്ലാ റിട്ടേണിങ് ഓഫിസര്‍മാരെ അദ്ദേഹം നിയമിച്ചുകഴിഞ്ഞു. ഒക്‌ടോബറിന് മുന്‍പ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കും. സമവായമടക്കമുള്ള നടപടിക്രമങ്ങളും പരിഗണനയിലുണ്ട്. ഇക്കാര്യങ്ങളൊക്കെ റിട്ടേണിങ് ഓഫിസര്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും ഹസന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."