കലാപത്തില്‍ ഇടപെട്ട് ഹൈക്കോടതി; നഷ്ടം നികത്താന്‍ റാം റഹിമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടണം
ഛണ്ഡിഗഢ്: ആള്‍ദൈവം റാം റഹിം സിങിനെതിരായ കോടതി വിധിയെത്തുടര്‍ന്നുണ്ടായ കലാപത്തില്‍ ഹൈക്കോടതിയുടെ അടിയന്തര ഇടപെടല്‍. കലാപത്തിലുണ്ടായ നഷ്ടപരിഹാരം നികത്താന്‍ റാം റഹിമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നാണ് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയുടെ വിധി. മുഴുവന്‍ ദേര ആശ്രമങ്ങളും അടച്ചു പൂട്ടി അന്തേവാസികള്‍ ഒഴിഞ്ഞു പോകണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്നു കോടതി വിധിച്ചതിനു പിന്നാലെ വ്യാപകമായ അക്രമങ്ങളാണ് പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നത്. ട്രെയിനുകളും ആംബുലന്‍സുകളും തുടങ്ങി കണ്ണില്‍കണ്ട വാഹനങ്ങളെല്ലാം അഗ്നിക്കിരയാക്കി.
വിധി പ്രതികൂലമായാല്‍ സംഘര്‍ഷം ഉണ്ടാക്കില്ലെന്ന് ദേര സച്ച സൗദ പ്രവര്‍ത്തകര്‍ ഇന്നലെ പൊലിസിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഉറപ്പ് നല്‍കിയിരുന്നെങ്കിലും വിധി വന്നതിനു പിന്നാലെ വ്യാപക അക്രമങ്ങളാണ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."