തൃപ്രയാര്‍ ക്ഷേത്രത്തില്‍ ആന എഴുന്നള്ളിപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
തൃപ്രയാര്‍ : തൃപ്രയാര്‍ ക്ഷേത്രത്തില്‍ ശീവേലിക്ക് എഴുന്നള്ളിക്കുന്ന ആനയെ സംബദ്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തയെ കുറിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് കൊച്ചിന്‍ ദേവസ്വം പ്രസിഡന്റ് ഡോ.എംകെ.സുദര്‍ശന്‍ പറഞ്ഞു.
ആനയെ നീരില്‍ നിന്ന് അഴിച്ച് കുറച്ച് ദിവസങ്ങളായി ശീവേലി ചടങ്ങുകള്‍ക്ക് നിയോഗി ച്ച്‌വരുകയാണ്. ഡോക്ടറുടെ അനുമതിയോടെയാണ് ശീവേലിക്ക് നിയോഗിച്ചിട്ടുള്ളത്.
കാലിന്‍മേല്‍ കാണുന്ന ചങ്ങലകള്‍ കൊണ്ട് ബദ്ധിച്ച പാടുകള്‍ നേരത്തെയുള്ള താ ണെന്നാണ് വിവരം ലഭിച്ചത്. എന്തായാലും വിശദവിവരം ലഭിച്ചതിന് ശേഷം മറ്റു നടപടികള്‍ ആലോചിക്കും. ആവശ്യമെങ്കില്‍ മറ്റാരാനയെ അടിയന്തിരമായി നിയോഗിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
ആനകള്‍ക്കായി തൃപ്രയാര്‍ സമുദായ മഠംപറബില്‍ കെട്ടുംതറി നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ആനയെ സംബദ്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയാ വഴിയും പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ശരിയല്ലെന്ന് ദേവസ്വം മാനേജര്‍ പറഞ്ഞു. നീരു കാലം കഴിഞ്ഞ് ഏതാണ്ട് രണ്ട് ആഴ്ചയായി ശീവേലി എടുത്തു വരുകയാണ്. ആനയ്ക്ക് മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. മറ്റ് ധാരാളം പ്രൈവറ്റ് ആനകള്‍ നീര് കാലം കഴിഞ്ഞ് ശീവേലിക്കായി ഇവിടെ വരാറുണ്ട് തൃപ്രയാര്‍ ക്ഷേത്രത്തില്‍ ശീവേലിക്ക് ആന നിര്‍ബദ്ധമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."