HOME
DETAILS

പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കെ. രാജു

  
backup
September 15 2017 | 03:09 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a6%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d-2


പാലക്കാട്: രണ്ട് വര്‍ഷത്തിനകം കേരളത്തെ പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്ത സംസ്ഥാനമാക്കി മാറ്റാനാണ് ക്ഷീരവികസന വകുപ്പ് ലക്ഷ്യമിടുന്നതെന്ന് വനം-വന്യജീവി-മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. പറളി ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന 'ക്ഷീരഗ്രാമം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ ആവശ്യമായ പാലിന്റെ 80 ശതമാനവും സംസ്ഥാനത്ത് തന്നെ ഉത്പ്പാദിപ്പിക്കുന്നുണ്ട്. മുന്‍വര്‍ഷത്തേക്കാള്‍ 16 ശതമാനമാണ് ഇത്തവണ അധികമായി ഉത്പ്പാദിപ്പിച്ചത്. വിവിധ വകുപ്പുകളുടേയും കര്‍ഷകരുടേയും ക്ഷീര സഹകരണ സംഘങ്ങളുടേയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
107 കോടിയാണ് കഴിഞ്ഞ ബജറ്റില്‍ ക്ഷീരമേഖലക്ക് വകയിരുത്തിയത്. ക്ഷീര കര്‍ഷക പെന്‍ഷന്‍ 1100 രൂപയാക്കി വര്‍ധിപ്പിച്ചു. കര്‍ഷക കടാശ്വാസ പദ്ധതിയില്‍ അഞ്ച് കോടിയാണ് ചെലവിട്ടത്. ഒരു ലിറ്റര്‍ പാലിന് നാല് രൂപ വരെ സബ്‌സിഡി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കഠിനമായ വരള്‍ച്ച നേരിട്ട മേഖലകളിലെ ക്ഷീര കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ കാലിത്തീറ്റയെത്തിക്കാന്‍ കഴിഞ്ഞു. ഓണക്കാലത്ത് മീനാക്ഷിപുരത്തെ ഡയറി ചെക്‌പോസ്റ്റില്‍ ആറ് ലോഡ് പാലില്‍ മായം കണ്ടെത്തി.
ഭക്ഷ്യ സുരക്ഷാ വകുപ്പ് നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ്. പാല്‍ ഉത്പാദനത്തോടൊപ്പം മുട്ട-ഇറച്ചി ഉത്പ്പാദനത്തിലും വര്‍ധനവുണ്ടാക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി പറളിയിലെ അഞ്ച് കുടുംബശ്രീ യൂനിറ്റുകള്‍ക്ക് ആയിരം കോഴിക്കുഞ്ഞുങ്ങളെ നല്‍കും. ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ വില കുറയുമെന്ന ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ തെരഞ്ഞെടുത്ത അഞ്ച് പഞ്ചായത്തുകളിലാണ് ക്ഷീരഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്. കഴിഞ്ഞ വര്‍ഷം മൂന്ന് പഞ്ചായത്തുകളില്‍ ആദ്യഘട്ടം വിജയകരമായി നടപ്പിലാക്കി. പാല്‍ ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പാലക്കാട് ജില്ലയില്‍ നിന്നും തെരെഞ്ഞെടുത്ത ഏക പഞ്ചായത്താണ് പറളി.
ഓരോ പഞ്ചായത്തിനും ഒരു കോടി വീതമാണ് ചെലവഴിക്കുക. പറളിയിലെ 380 ക്ഷീരകര്‍ഷകര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാവും. ഒരു പശുവുള്ള 40 യൂനിറ്റ്, രണ്ട് പശുക്കളുള്ള 35 യൂനിറ്റ്, അഞ്ച് പശുക്കളുള്ള ഏഴ് യൂനിറ്റ്, 10 പശുക്കളുള്ള ആറ് യൂനിറ്റ്, 15 കിടാരി യൂനിറ്റുകള്‍ എന്നിങ്ങനെ തരം തിരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി 255 പശുക്കളെ വിതരണം ചെയ്യും. പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് കര്‍ഷകര്‍ക്ക് പരിശീലനം നല്‍കും. പറളി ഗ്രാമപഞ്ചായത്തിലെ മൂന്ന് ക്ഷീര സംഘങ്ങളിലെ അഞ്ഞൂറോളം കര്‍ഷകരില്‍ നിന്നും 1600 ലിറ്ററിലധികം പാലാണ് ശരാശരി പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. പദ്ധതി നടപ്പിലാവുന്നതോടെ ഉത്പ്പാദനം ഇരട്ടിയോളം വര്‍ധിപ്പിക്കാനാകും. കര്‍ഷകര്‍ക്ക് കറവയന്ത്രം, ധാതുലവണ മിശ്രിതം, ധനസഹായം, മാതൃകാ തൊഴുത്തുകള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി ലഭിക്കും.
പറളി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെ.വി. വിജയദാസ് എം.എല്‍.എ അധ്യക്ഷനായി. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം.ടി.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡെ.ഡയറക്ടര്‍ പി.എ. ബീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. ബിന്ദു, വൈസ് പ്രസിഡന്റ് കെ.സി. കിഷോര്‍കുമാര്‍, പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ഗിരിജ, ജില്ലാ പഞ്ചായത്ത് അംഗം കെ. രാധിക, ക്ഷീരവികസന ഓഫിസര്‍ എന്‍. ബിന്ദു, ജനപ്രതിനിധികള്‍, ക്ഷീര സംഘം പ്രസിഡന്റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ക്ഷീര കര്‍ഷകര്‍ പങ്കെടുത്തു.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago
No Image

രാജ്യത്തെ ഇ-വാലറ്റുകള്‍ക്കുള്ള നിയമങ്ങളും ചട്ടങ്ങളും പുറത്തിറക്കി സഊദി ദേശീയ ബാങ്ക്

Saudi-arabia
  •  a month ago
No Image

ഏഷ്യാ കപ്പ് അണ്ടര്‍-19; ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളി ലെഗ്‌സ്പിന്നര്‍ മുഹമ്മദ് ഇനാന്‍

Cricket
  •  a month ago
No Image

രോഗിയുമായി ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെ അപകടം; ഒരാൾ മരിച്ചു; 4 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

തൃശൂരിൽ കേൾവി പരിമിതിയുള്ള വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം; 34കാരൻ പിടിയിൽ

Kerala
  •  a month ago
No Image

ഇകോമേഴ്‌സ് സംവിധാനങ്ങളില്‍ അനുമതിയില്ലാതെ ദേശീയ ചിഹ്നങ്ങള്‍ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഒമാന്‍  

oman
  •  a month ago