HOME
DETAILS

കൊല്ലത്തെ ഗ്രാമപഞ്ചായത്തുകളില്‍ സേവനങ്ങള്‍ക്ക് ഏകീകൃത മാനദണ്ഡം നവംബര്‍ മുതല്‍ ജില്ലയില്‍ 68 സദ്ഭരണ ഗ്രാമപഞ്ചായത്തുകള്‍

  
backup
September 15 2017 | 03:09 AM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d

 


കൊല്ലം: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ സേവനങ്ങള്‍ നല്‍കുന്നതിന് ഏകീകൃത മാനദണ്ഡം ഏര്‍പ്പെടുത്താനും പഞ്ചായത്ത് വകുപ്പിലെ എല്ലാ ഓഫിസുകളിലും പൗരാവകാശ രേഖ പ്രസിദ്ധീകരിക്കാനും കര്‍മ പദ്ധതി തയ്യാറായി.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ സദ്ഭരണം നടത്തുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുളള കര്‍മപരിപാടികള്‍ ആവിഷ്‌കരിച്ചതെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സോമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെയും ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെയും നേതൃത്വത്തില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും ജനോന്‍മുഖവുമാക്കും.
ഇതിന് അധിക വിഭവശേഷി ഒട്ടുംതന്നെ കണ്ടെത്താതെ നിലവിലുളള വിഭവശേഷി പൂര്‍ണമായി വിനിയോഗിച്ചാണ് കര്‍മപരിപാടി നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളിലും സേവനങ്ങള്‍ നല്‍കുന്നതിന് ആവശ്യപ്പെടുന്ന രേഖകള്‍ക്ക് ഏകീകൃത മാനദണ്ഡം നിശ്ചയിച്ചു.
പഞ്ചായത്ത് വകുപ്പിലെ എല്ലാ ഓഫിസുകളിലും പൗരാവകാശ രേഖ പ്രസിദ്ധീകരിക്കുക, സേവനങ്ങള്‍ സമയബന്ധിതമായി നല്‍കുക, ഫ്രണ്ട് ഓഫിസിന്റെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ച് പൊതുജനങ്ങള്‍ക്ക് ആവശ്യമായ അപേക്ഷ ഫാറവും അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കുക, ഓഫിസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്ന രീതിയില്‍ ജീവനക്കാരുടെ ചുമതലകള്‍ വിഭജിച്ചുനല്‍കുക, സേവനങ്ങള്‍ക്ക് പൊതുജനങ്ങള്‍ സമര്‍പ്പിക്കേണ്ട രേഖകള്‍ സംബന്ധിച്ച് നോട്ടീസ് ബോര്‍ഡ് സ്ഥാപിക്കും.
ജീവനക്കാര്‍ക്ക് കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ റഫറന്‍സ് പുസ്തകങ്ങള്‍ ലഭ്യമാക്കുക, ജീവനക്കാര്‍ ഓഫിസ് സമയങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കുന്നു എന്ന് ഉറപ്പുവരുത്തുക, ജീവനക്കാരുടെ ചുമതല വിഭജനം സംബന്ധിച്ച അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.
ഫോണ്‍ മെസേജ് രജിസ്റ്റര്‍, ഇ-മെയില്‍ രജിസ്റ്റര്‍ എന്നിവ സൂക്ഷിക്കുകയും കൃത്യമായി പരിപാലിക്കുകയും ചെയ്യുക, ജീവനക്കാര്‍ ഓഫിസ് പ്രവര്‍ത്തനങ്ങളിലും ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിലും കൃത്യത പാലിക്കുക, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക ജാഗ്രത പുലര്‍ത്തുക, കെട്ടിട നിര്‍മാണ പെര്‍മിറ്റ്, കെട്ടിട നമ്പര്‍ നല്‍കല്‍ എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സമയബന്ധിതവും കാര്യക്ഷമമായും നല്‍കുക, കഴിയുന്നതും അപേക്ഷ നല്‍കിയ ദിവസം തന്നെ വിവാഹ രജിസ്‌ട്രേഷന്‍, ഉടമസ്ഥാവകാശം, സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക, ഗ്രാമപഞ്ചായത്തുകളില്‍ നിലവിലുളള എല്ലാ പെന്റിങ് ഫയലുകളും തീര്‍പ്പാക്കുക, പഞ്ചായത്തിലെ വിവിധ യോഗ നടപടിക്രമങ്ങള്‍ കൃത്യത പാലിച്ച് സകര്‍മ വെബ് ആപ്ലിക്കേഷന്‍ വഴി രേഖപ്പെടുത്തുക, സ്റ്റിയറിങ് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക, സ്റ്റാഫ് മീറ്റിങ് കൃത്യമായും എല്ലാ മാസവും കൂടുക, ജീവനക്കാരുടെ ക്വാളിറ്റി സര്‍ക്കിള്‍ രൂപീകരിക്കുക, ഓഫിസും പരിസരവും വൃത്തിയായി സൂക്ഷിക്കുക, എല്ലാ ഗ്രാമപഞ്ചായത്തുകളും ഈ വര്‍ഷം തന്നെ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിനുളള നടപടികള്‍ സ്വീകരിക്കും.
ഐ.കെ.എം-ന്റെ എല്ലാ സോഫ്റ്റ്‌വെയറുകളും എല്ലാ ഗ്രാമപഞ്ചായത്തുകളും പ്രവര്‍ത്തനസജ്ജമാക്കി പഞ്ചായത്തുകളുടെ പ്രവര്‍ത്തനം ചടുലവും ചലനാത്മകവും സുഗമവും സുതാര്യവുമാക്കുക.
പഞ്ചായത്തുകളിലെ ഔദ്യോഗിക രേഖകള്‍ മുഴുവനും കൃത്യതയോടെ ക്രമീകരിച്ച് റെക്കോര്‍ഡ് റൂം സജ്ജമാക്കി ജീവനക്കാരുടെ ജോലി ഭാരം ലഘൂകരിക്കുന്നതിനും അതുവഴി പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് സഹായകമാക്കുന്ന നടപടികള്‍ സ്വീകരിക്കുക, ഗ്രാമപഞ്ചായത്തുകളിലെ വെബ്‌സൈറ്റുകള്‍ കാലികമാക്കുക തുടങ്ങിയതാണ് കര്‍മപരിപാടികള്‍.
ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നതിനാവശ്യമായ തുടര്‍ നടപടികള്‍ ജില്ലാതലത്തില്‍ സ്വീകരിച്ചതിന്റെ ഭാഗമായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസുകളിലെ എല്ലാ ജീവനക്കാരുടെയും യോഗം വിളിച്ചുകൂട്ടിയിരുന്നു.
കൂടാതെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട ജില്ലാതല കൂടിയാലോചന സമിതിയുടെ യോഗം, പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം എന്നിവ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ഓരോ ഗ്രാമപഞ്ചായത്തുകളിലും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് ഓരോ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന് കെ. സോമന്‍ പറഞ്ഞു. അവര്‍ പഞ്ചായത്തുകളില്‍ നേരിട്ടെത്തി ദൗത്യസഫലീകരണത്തിന് ആവശ്യമായ മേല്‍നോട്ടവും മാര്‍ഗനിര്‍ദ്ദേശവും നല്‍കിവരുന്നുണ്ട്.
26ന് ജില്ലയിലെ 20ശതമാനം ഗ്രാമപഞ്ചായത്തുകള്‍ സദ്ഭരണ ഗ്രാമപഞ്ചായത്തുകളുമായി പ്രഖ്യാപിക്കും. ശേഷിക്കുന്ന മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും നവംബര്‍ ഒന്നിന് സദ്ഭരണ ഗ്രാമപഞ്ചായത്തുകളായി പ്രഖ്യാപിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ഷൈലാ സലിംലാല്‍,പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജീബ് മുഹമ്മദ്.എച്ച്, കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് ആര്‍.എസ്.ബിജു,അജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം: അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി മുസ്‌ലിം ലീഗ് 

National
  •  5 days ago
No Image

'പാലക്കാട് എനിക്ക് മാത്രം ചുമതലയുണ്ടായിരുന്നില്ല'; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

Kerala
  •  5 days ago
No Image

സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യ സമ്മേളനം ഏരിയാ കമ്മിറ്റി അടക്കം പിരിച്ചുവിട്ട കൊല്ലത്ത്

Kerala
  •  5 days ago
No Image

കൊയിലാണ്ടിയില്‍ നവജാതശിശുവിന്റെ മൃതദേഹം പുഴയില്‍

Kerala
  •  5 days ago
No Image

സിറിയയില്‍ പരക്കെ ഇസ്‌റാഈല്‍ വ്യോമാക്രമണം; വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളും ബോംബിട്ട് തകര്‍ത്തു 

International
  •  5 days ago
No Image

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു

National
  •  5 days ago
No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  5 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  5 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  5 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  5 days ago