കേന്ദ്ര മന്ത്രി കണ്ണന്താനം ബഥേല്‍ അരമന സന്ദര്‍ശിച്ചു
ചെങ്ങന്നൂര്‍: കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസന കേന്ദ്രമായബഥേല് അരമന സന്ദര്‍ശിച്ചു. മന്ത്രിയുടെ പത്തനംതിട്ട ജില്ലയിലെ സന്ദര്‍ശനത്തിനിടെയാണ് കഴിഞ്ഞ ദിവസം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സീനിയര്‍ മെത്രാപ്പൊലീത്ത തോമസ് മാര്‍ അത്താനാസിയോസിനെ സന്ദര്‍ശിക്കുവാന്‍ ബഥേല്‍ അരമനയില്‍ എത്തിയത് .
അദ്ദേഹത്തോ.ടൊപ്പം ഭാര്യ ഷീലയും ഉണ്ടായിരുന്നു. കേരളത്തിന്റെ ടൂറിസം വികസനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.
സഭയുടെ തീര്‍ത്ഥാടന കേന്ദ്രങ്ങളായ പഴയ സെമിനാരി, നിരണം ,തിരുവിതാംകോട് ,മട്ടാഞ്ചേരി ,പരുമല തുടങ്ങിയവ കേന്ദ്ര ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തി അര്‍ഹമായ പരിഗണന നല്‍കണമെന്നും വിശുദ്ധനാട്ടിലേക്ക് തീര്‍ത്ഥാടനം നടത്തുന്ന വിശ്വാസികള്‍ക്ക് യാത്രാ സബ് സിഡി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മെത്രാപ്പോലീത്ത മന്ത്രിക്ക് നിവേദനം നല്കി.
ചെങ്ങന്നൂര്‍ ഉള്‍പ്പെടുന്ന മദ്ധ്യതിരുവിതാംകൂറിന്റെ ടൂറിസം വികസനത്തിന് അര്‍ഹമായ മുന്‍ഗണന നല്‍കണമെന്ന് കെ കെ.രാമചന്ദ്രന് നായര്‍ എം എല്‍ എ യും അഭ്യര്‍ത്ഥിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.തോമസ് കൊക്കാപ്പറമ്പില്‍, മര്‍ത്തമറിയം സമാജം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ: മാത്യു വര്‍ഗീസ് ,ഫാ.മത്തായി കുന്നില്‍, ഫാ: സി.കെവര്‍ഗീസ് ,ഫാ.രാജന് വര്‍ഗീസ് ,ഫാ: സുനില്‍ ജോസഫ് , എബ്രഹാം മാത്യു , സുനില്‍ പി.ഉമ്മന്‍ ,പി.ആര്.ഒ സജി പടരുമഠം എന്നിവര്‍ ചേര്‍ന്ന് മന്ത്രിയേ സ്വീകരിച്ചു. ബി ജെ പി നേതാക്കളായ അശോകന് കുളനട ,സിബി സാം, മനു തെക്കേടത്ത് എന്നിവരും എത്തിയിരുന്നു. അര മണിക്കൂറോളം മന്ത്രി അരമനയില്‍ ചിലവഴിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."