കാരുണ്യത്തിനു കൈനീട്ടി ശിവാനന്ദ
പയ്യാവൂര്‍: ബ്ലഡ് കാന്‍സര്‍ ബാധിച്ച് അഞ്ചുവയസുകാരി ആശ്രയത്തിനായി സുമനസുകളെ തേടുന്നു. കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലെ കാരക്കാട്ട് രാജേഷ്-കവിത ദമ്പതികളുടെ മൂത്ത മകള്‍ ശിവാനന്ദ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലാണ്. കൂലിപ്പണി ചെയ്തു ജീവിക്കുന്ന നിര്‍ധന കുടുംബമാണ് രാജേഷിന്റേത്. ആറുമാസം മുന്‍പ് പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നാണ് രോഗം തിരിച്ചറിഞ്ഞത്. അപ്പോള്‍ മുതല്‍ തലശ്ശേരി എം.സി.സിയില്‍ ചികിത്സ ആരംഭിച്ചു. ചികിത്സാ സൗകര്യാര്‍ഥം തലശ്ശേരിയില്‍ വീട് വാടകയ്ക്ക് എടുത്തു താമസിക്കുകയാണ്. ചെറിയ കുട്ടി ആയതിനാല്‍ മാതാപിതാക്കള്‍ക്ക് കൂലിപ്പണിക്ക് പോകാനും സാധിക്കുന്നില്ല. ഭവനപദ്ധതിയില്‍ ലഭിച്ച വീടിന്റെ പണി പാതിവഴിയില്‍ മുടങ്ങി. നാട്ടുകാര്‍ നല്കിക്കൊണ്ടിരിക്കുന്ന സഹായത്തിലാണ് ഇപ്പോള്‍ കുടുംബം ജീവിക്കുന്നത്. കുറച്ചു മാസങ്ങള്‍ കൂടി ചികിത്സ ആവശ്യമാണ്. ഇതിനാവശ്യമായ തുക കണ്ടെത്തുന്നതിന് സി.ആര് ജോഷി ചെയര്‍മാനായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. കരുണയുള്ളവരുടെ കാരുണ്യത്തിനായി ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ :20270100031827. ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആര്.എല്‍ 0002027. ഫോണ്‍: 8547215568, 9744884884.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."