HOME
DETAILS
MAL
ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചു; രണ്ട് ഇറച്ചി കടകളും സൂപ്പര്‍മാര്‍ക്കറ്റും അടച്ചുപൂട്ടി അബുദബി അധികൃതര്‍
March 14, 2024 | 1:56 PM
അബുദബി:യുഎഇയിൽ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച രണ്ട് ഇറച്ചി കടകളും ഒരു സൂപ്പര്‍മാര്‍ക്കറ്റും അബുദബി അധികൃതര്‍ അടച്ചുപൂട്ടി. അബുദബി മുഷ്റിഫിലെ രണ്ട് ഇറച്ചി കടകളും ഖാലിദിയയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റുമാണ് അധികൃതര്‍ പൂട്ടിച്ചത്.
ഇറക്കുമതി ചെയ്ത മാംസം പ്രാദേശിക മാംസം എന്ന വ്യാജേനയാണ് ഇറച്ചിക്കടകളിൽ വിറ്റിരുന്നത്. കാലാവധി കഴിഞ്ഞ വസ്തുക്കൾ പ്രദർശിപ്പിച്ചതിനാണ് സൂപ്പർമാർക്കറ്റ് അടച്ചു പൂട്ടിയത്. മൂന്ന് സ്ഥാപനങ്ങൾക്കും നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തി. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ 800555 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."