HOME
DETAILS
MAL
ഹെഡ്മാസ്റ്റര് തസ്തികയിലും രാഷ്ടീയമോ?
backup
September 24 2017 | 21:09 PM
ഹെഡ്മാസ്റ്റര് ആകാന്‍ സീനിയോറിറ്റി മാത്രം പരിഗണിക്കാതെ കഴിവ് മാനദണ്ഡമാക്കണമെന്ന ഒരു ഇടതു പക്ഷ അധ്യാപക സംഘടനയുടെ നിര്‍ദ്ദേശം വിചിത്രമായി തോന്നുന്നു. അധ്യാപകര്‍ക്ക് ലഭിക്കുന്ന ചുരുങ്ങിയ പ്രമോഷന് ആയ ഹെഡ്മാസ്റ്റര് തസ്തികയിലേക്കും രാഷ്ടീയീ കുത്തിനിറക്കുകയാണ് .എത്ര പ്രഗത്ഭനായാലും കഴിവ് അളക്കുമ്പോള്‍ ഇന്റര്‍വ്യൂ ബോര്‍ഡിന് തന്റെ ചേരിയിലുള്ളവരെ മാത്രം കഴിവുള്ളവരായി കാണുകയും കൂടുതല്‍ മാര്‍ക്ക് ദാനം ചെയ്യുകയും വഴി തങ്ങളുടെ താല്പര്യങ്ങളുടെ അജണ്ട നടപ്പാക്കുകയും ചെയ്യാം.
കോളേജ്, സര്‍വ്വകലാശാല, പോലീസ്, ഡോക്ടര്‍മാര്‍, ക്ലറിക്കല്‍ തസ്തിക എന്നിവിടങ്ങളിലൊക്കെ സീനിയോറിട്ടി മാത്രം പരിഗണിക്കുമ്പോള്‍ പൊതുവിദ്യാഭ്യാസത്തില്‍ മാത്രം എന്തിന് ഇങ്ങനെ ഒരു തല തിരിഞ്ഞ പരിഷ്കാരം നിര്‍ദ്ദേശിക്കുന്നത് ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."