വകതിരിവില്ലാത്ത രണ്ട് ഭരണാധികാരികള്‍ ഉയര്‍ത്തുന്ന യുദ്ധഭീഷണികള്‍
ഓരോ ജനതക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരിയെ ലഭിക്കും എന്ന ആപ്തവാക്യം ലോകത്തെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപും. ആരാണ് വകതിരിവില്ലാതെ കൂടുതല്‍ പെരുമാറുന്നത് എന്നതില്‍ ഇരുവരും മത്സരിക്കുകയാണ്. നായയുടെ കുരയെന്നും ഭ്രാന്തനെന്നും ഇരുവരും പരസ്പരം വിളിച്ച് കൂവിക്കൊണ്ടിരിക്കുന്നു. നഴ്‌സറി കുട്ടികളുടെ ശണ്ഠ പോലെ എന്ന് റഷ്യ ഇരു രാഷ്ട്ര നേതാക്കളെയും പരിഹസിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. റഷ്യയുടെ പരിഹാസത്തെ ശരിവയ്ക്കും വിധമാണ് ഇരു രാഷ്ട്ര നേതാക്കളുടെയും പോര്‍വിളികള്‍. കുട്ടിയുടെ കൈയില്‍ കളിപ്പാട്ടം കിട്ടിയത് പോലെയാണ് കിം ജോങിന്റെ അറ്റമില്ലാത്ത ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍. അണുബോംബിനേക്കാള്‍ പ്രഹര ശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് സ്‌ഫോടന പരീക്ഷണം കഴിഞ്ഞ വര്‍ഷം നടത്തിക്കൊണ്ട് കിം ജോങ് പറഞ്ഞത്, 'സ്‌ഫോടന ശബ്ദം തന്നെ കോരിത്തരിപ്പിച്ചു' എന്നാണ്. വകതിരിവില്ലായ്മക്ക് എന്തിന് മറ്റൊരു ഉദാഹരണം.
ഉത്തര കൊറിയ നടത്തിക്കൊണ്ടിരിക്കുന്ന ബോംബ് സ്‌ഫോടന പരീക്ഷണങ്ങളില്‍ അവസാനത്തേതാണ് കഴിഞ്ഞ ദിവസം നടത്തിയത്.തുടര്‍ന്നുണ്ടായ ഭൂകമ്പത്തെ റിക്ടര്‍ സ്‌കെയില്‍ അടയാളപ്പെടുത്തിയത് 3.5 ആയിരുന്നു. എന്നാല്‍ ഉണ്ടായത് ഭൂകമ്പമല്ലെന്നും ഉത്തര കൊറിയ നടത്തിയ അണു പരീക്ഷണത്തെ തുടര്‍ന്നാണെന്നും ഇന്നലെ ചൈന സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. ഉത്തര കൊറിയക്ക് മീതെ ഇടക്കിടെ അമേരിക്കയുടെ യുദ്ധവിമാനണള്‍ ഇരമ്പി പാഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. യു.എന്‍ കഴിഞ്ഞ വര്‍ഷം ഉത്തര കൊറിയക്കെതിരേ അവര്‍ നടത്തിയ ബോംബ് സ്‌ഫോടനത്തെത്തുടര്‍ന്ന് നടപ്പാക്കിയ ഉപരോധം കൊണ്ടൊന്നും പ്രതീക്ഷിച്ച ഫലം കിട്ടിയിട്ടില്ല. അവരുടെ ഭ്രാന്തന്‍ നടപടികള്‍ തുടരുകയും ചെയ്യുന്നു. ഇനിയും പ്രകോപനങ്ങള്‍ സൃഷ്ടിച്ചാല്‍ ഉത്തര കൊറിയയെ നശിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണി കിം ജോങില്‍ ഏശിയിട്ടില്ലെന്നു വേണം കഴിഞ്ഞ ദിവസത്തെ അവരുടെ ബോംബ് സ്‌ഫോടന പരീക്ഷണത്തില്‍ നിന്നും മനസിലാക്കുവാന്‍. ചൈനയും ഉത്തര കൊറിയക്കെതിരേ രംഗത്തിറങ്ങിയിരിന്നു.
ഉത്തര കൊറിയക്കെതിരെ അനുകൂലമായ നിലപാടുകളായിരുന്നു യു.എന്‍.ഒ വില്‍ ചൈന സ്വീകരിച്ചു പോന്നിരുന്നത്.ചൈനയുടെ പുതിയ നിലപാട് ഉത്തര കൊറിയയെ അവരുടെ ഭ്രാന്തന്‍ ആണവ സ്ഥോടന പരീക്ഷണങ്ങളില്‍ നിന്നും പി ന്തിരിപ്പിക്കുമെങ്കില്‍ വലിയൊരു യുദ്ധ ഭീഷണി ലോകത്തിന് ഒഴിവായി കിട്ടും. ചൈനയുടെ നയതന്ത്ര വിജയവുമായിരിക്കുമത്. അമേരിക്കന്‍ വിപണി നഷ്ടപ്പെടുമെന്ന ഭീതിയായിരിക്കാം ചൈനയെ ഇത്തരമൊരു നീക്കത്തിനു് പ്രേരിപ്പിച്ചിട്ടുണ്ടാവുക. അമേരിക്കയെ പിണക്കാനും വയ്യ. ഉത്തര കൊറിയയെ ഉപേക്ഷിക്കാനും വയ്യാത്ത തരത്തിലാണിപ്പോള്‍ ചൈന.യു.എന്‍ ഉപരോധ പ്രകാരം ഉത്തര കൊറിയയിലേക്കുള്ള എണ്ണ കല്‍ക്കരി ഇരുമ്പയിര് സമുദ്ര ഭക്ഷ്യോല്പന്നങ്ങള്‍ എന്നീ കയറ്റുമതി വസ്തുക്കള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ കയറ്റി അയക്കുന്നത് കുറക്കകയാണ്. ചൈനഈ ഉപരോധം ഉത്തര കൊറിയയെ സാരമായി ബാധി ക്കുകയും ചെയ്യും.കാരണംഉത്തര കൊറിയയുടെ പ്രധാന വാണിജ്യ പങ്കാളിയാണ് ചൈന എന്നത് തന്നെ. ഉത്തര കൊറിയയുടെ തൊണ്ണൂറ് ശതമാനംവ്യാപാര വും പ്രധാനമായും നടത്തുന്നത് ചൈനയുമായിട്ടാണ്. ആ വാതില്‍ അടഞ്ഞാല്‍ഉത്തര കൊറിയയെ അത് സാമ്പത്തികമായി ബാധിക്കും. എന്നാലെങ്കിലും ഉത്തര കൊറിയയെ ബാധിച്ചിരി ക്കുന്ന യുദ്ധവെറിയില്‍ നിന്നും ആ രാജ്യം പിന്നോട്ട് മാറുകയാണെങ്കില്‍ ലോകത്തിന് അതൊരു ആശ്വാസമായിരിക്കും. ഇപ്പോ ള്‍തന്നെ പശ്ചിമേഷ്യ ഒരു യുദ്ധത്തിന്റെ വക്കിലാണ്. ഉത്തര കൊറിയ യും അമേരിക്കയും അതില്‍ ഭാഗഭാക്കാകുമ്പോള്‍ മറ്റൊരു ലോക മഹായു ദ്ധ മായിരിക്കും സംഭവിക്കുക തത്വദീക്ഷയും അന്താരാഷ്ട്ര മര്യാദയും തൊട്ട് തീണ്ടി യിട്ടില്ലാത്ത ഭരണാധികാരിയാണ് ഉത്തര കൊറിയന്‍ പ്രസിഡണ്ട് കിം ജോങ്ങ്. സ്വന്തം കുടുംബാംഗങ്ങളെപ്പോലും ശത്രുക്കളായാണ് കാണുന്നത്. കിം ജോങ്ങിനെ അധികാരത്തിലേറ്റുന്നതില്‍ ഏറെ പങ്കുവഹിച്ച അമ്മാവന്‍ ജോങ്ങ് സോങ്ങ് തേയിയെ വെറും സംശയത്തിന്റെ പേരില്‍ സിംഹക്കുട്ടിലേക്ക് വലിച്ചെറിക്കുകയായിരുന്നു. മ ന്ത്രിസഭയിലെ രണ്ടാമനെ കാറപകടം സൃഷ്ടിച്ച് കൊലപ്പെടുത്തി. ഇത്തരം മാനസിക വൈകൃതങ്ങളുള്ള ഒരുവ്യക്തിയുടെ കയ്യിലാണ് അണുബോംബിനെക്കാള്‍ മാരകമായ ഹൈ ഡ്രജന്‍ ബോംബ് ഉള്ളത്. ഇത്തരമൊരവസ്ഥയെനയ പരമായ നീക്കത്തിലൂടെ അ വ സാ നിപ്പിക്കാന്‍ കെല്‍പില്ലാത്ത ഒരു ഭരണാധികാരിയാണ് റൊണാള്‍ഡ് ട്രം പ്. വംശീയത തലക്ക് പിടിച്ചട്രം പിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് നിത്യേനയെന്നോണം അമേരിക്കയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ട്രം പിന്റെ കുടിയേറ്റ അഭയാര്‍ത്ഥി വിലക്കിനെതിരെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ട റസും യുഎസ് ഫെഡറേഷന്‍ കോടതിയും രംഗത്ത് വന്നിട്ടും ട്രം പിന്റെ വംശീയ ഭ്രാന്ത് ശമിച്ചിട്ടില്ല. മതവും വംശവും ദേശവും അടിസ്ഥാനമാക്കി അതിര്‍ത്തി നയങ്ങള്‍ രൂപീകരിക്കുന്നത് അന്താരാഷ്ട്ര സാമൂഹിക മൂല്യങ്ങള്‍ക്ക് എതിരാണെന്ന്ട്രം പ് ഓര്‍ക്കുന്നില്ല. ചുരുക്കത്തില്‍ വകതിരിവില്ലാത്ത രണ്ട് ഭരണാധികാരികളുടെ വാക്കുക ളും പ്രവര്‍ത്തനങ്ങളും ലോകത്തെ മറ്റൊരു യുദ്ധഭീതി യിലാഴ്ത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."