ജലനിധിയില്‍ അക്കൗണ്ട്‌സ് ഓഫിസറെ ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്നു
തിരുവനന്തപുരം: കേരള ശുദ്ധജല വിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ ഇടുക്കി റീജിയണല്‍ പ്രോജക്ട് മാനേജ്‌മെന്റ് യൂനിറ്റില്‍ അക്കൗണ്ട്‌സ് ഓഫിസര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 19നകം അപേക്ഷ നല്‍കണം.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍, സെക്രട്ടേറിയറ്റ് ഫിനാന്‍സ് എന്നിവയില്‍ അക്കൗണ്ട്‌സ് ഓഫിസര്‍ റാങ്കിലോ തത്തുല്യ തസ്തികയിലോ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. അക്കൗണ്ട്‌സ് വിഭാഗത്തില്‍ എട്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. വിദേശ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വികസന പദ്ധതികളില്‍ കംപ്യൂട്ടര്‍ അടിസ്ഥാനത്തിലുള്ള സാമ്പത്തിക അക്കൗണ്ട്‌സ് പരിപാലനത്തിനുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമുള്ളവരേയും പരിഗണിക്കും. വിവരങ്ങള്‍ക്ക് www.jalanidhi.in.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."