ഇഷ്ടപ്രകാരം നിയമവ്യവസ്ഥകളെ വ്യാഖ്യാനിക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്
കോട്ടയം: ഇഷ്ടപ്രകാരം നിയമവ്യവസ്ഥകളെ വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. മൂന്നാര്‍ കാറ്ററിങ് കോളജിനെതിരേയാണ് കമ്മിഷന് അംഗം കെ.മോഹന്‍കുമാറിന്റെ പരാമര്‍ശം. പാല വള്ളിച്ചിറ സ്വദേശി പ്രദീഷ് തോമസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മൂന്നാര്‍ കാറ്ററിങ് കോളജില്‍ സീനിയര്‍ ലക്ചററായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിതനായ പരാതിക്കാരന് മാനേജ്മെന്റിന്റെ ആവശ്യപ്രകാരം ജോലി രാജിവച്ചിരുന്നു. എന്നാല്‍ അവസാന മാസത്തെ ശമ്പളവും ജോലിക്ക് ചേരുന്ന സമയത്ത് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകളും തിരികെ നല്‍കിയില്ല. ഇതിനെതിരേയാണ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. പരാതിക്കാരന് കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് സെമസ്റ്ററിനിടയില്‍ രാജിവയ്ക്കുകയായിരുന്നുവെന്ന് കാറ്ററിങ് കോളജിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. കരാര്‍ വ്യവസ്ഥപ്രകാരമുള്ള നിയമാനുസൃത നടപടികള്‍ പൂര്‍ത്തീകരിച്ച് ബാധ്യതാരഹിത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
പരാതിക്കാരന് ഹാജരാക്കിയ കരാറിലും നിയമന ഉത്തരവിലും വ്യവസ്ഥകള്‍ക്ക് വിപരീതമായി പിരിഞ്ഞുപോയാല്‍ സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കാന്‍ മാനേജ്മെന്റിന് അവകാശമുണ്ടെന്ന് പറയുന്നില്ലെന്ന് കമ്മിഷന് ചൂണ്ടികാണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."