വിമാനയാത്രയ്ക്കിടെ യാത്രക്കാരിയുടെ മൊബൈലിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം
ഭോപ്പാല്‍: വിമാനയാത്രയ്ക്കിടെ യാത്രക്കാരിയുടെ മൊബൈലിന് തീപിടിച്ചു. ഭോപ്പാലില്‍ നിന്ന് ഇന്‍ഡോറിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം. 120 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
യാത്രക്കാരിയായ അര്‍പിത ദള്ളിന്റെ മൊബൈല്‍ ഫോണാണ് തീപിടിച്ചത്. പറന്ന് 15 മിനിറ്റുകള്‍ക്കകം മൊബൈല്‍ ഫോണ്‍ സൂക്ഷിച്ച ബാഗില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ ഇടുകയായിരുന്നു.
അതേസമയം, വിമാനത്തിലെ അഗ്നിശമനാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നത് പരിഭ്രാന്തി പടര്‍ത്തി.
സാംസങ് ജെ7 മോഡല്‍ ഫോണാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്.
വിമാനത്തിനുള്ളിലെ സുരക്ഷാവീഴ്ച്ച ചൂണ്ടിക്കാട്ടി പരാതി നല്‍കുമെന്ന് അര്‍പിതയുടെ ഭര്‍ത്താവ് പറഞ്ഞു. ഒരു തീപിടുത്തമോ പൊട്ടിത്തെറിയോ ഉണ്ടായാല്‍ ഇവര്‍ എങ്ങനെ അതിനെ മറികടക്കുമെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."