വിദ്യാഭ്യാസ രംഗം കാവിവല്‍ക്കരിക്കാന്‍ സി.പി.എം-ബി.ജെ.പി ഒത്തുകളി: കെ.പി.എ മജീദ്
കോഴിക്കോട്: കേരളത്തിന്റെ ലോകോത്തര മാതൃകയായ പൊതു വിദ്യാഭ്യാസ രംഗത്തിന്റെ കാവി വല്‍ക്കരണത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുകളിക്കുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ കര്‍ണ്ണാടകയിലും ബംഗാളിലും ത്രിപുരയിലുമില്ലാത്ത എന്തു പ്രാധാന്യമാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കണം. വിദ്യാഭ്യാസ രംഗം കാവിവല്‍ക്കരിക്കപ്പെടുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന കാര്യമാണ്. കേന്ദ്രത്തിന്റെ ഇത്തരം നയങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൂട്ട് നില്‍ക്കുന്നത് അംഗീകരിക്കാനാകില്ല. വിഷയവുമായി ബന്ധപ്പെട്ട് നാളെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ ആസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."