HOME
DETAILS

കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

  
backup
November 14 2017 | 08:11 AM

%e0%b4%95%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d


ഫറോക്ക്: എന്‍ജിന്‍ തകരാറിലായി കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിലെ അഞ്ചു തൊഴിലാളികളെ ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം രക്ഷപ്പെടുത്തി. ബേപ്പൂര്‍ കൊലവന്റകത്ത് വീട്ടില്‍ ഉദയ ദാസിന്റെ ഉടമസ്ഥതയിലുള്ള 'പൊന്നമ്പിളി' ബോട്ടാണ് ഇന്നലെ ഉച്ചയോടെ കടലില്‍ കുടുങ്ങിയത്.
ഇന്നലെ പുലര്‍ച്ചെ ബേപ്പൂരില്‍ നിന്നാണ് ഇവര്‍ മത്സ്യബന്ധനത്തിനു പോയത്.
താനൂരില്‍ നിന്നു 4.5 ഫാദം അകലെ കടലില്‍ മത്സ്യബന്ധനം തുടങ്ങാനിരിക്കെയാണ് എന്‍ജിന്‍ തകരാറിലായി ബോട്ടില്‍ വെള്ളം കയറാന്‍ തുടങ്ങിയത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ബോട്ടുമായി ചെന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അഞ്ചു തൊഴിലാളികളെയും തകരാറിലായ ബോട്ടും സുരക്ഷതിമായി ബേപ്പൂരിലെത്തിച്ചു. രക്ഷപ്പെടുത്തിയവരില്‍ മൂന്നുപേര്‍ അസം സ്വദേശികളും രണ്ടു മലയാളികളുമാണ്. ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സീനിയര്‍ സി.പി.ഒ പ്രവീണ്‍ രാജ്, സി.പി.ഒ അനീഷ് മൂസേന്‍വീട്, റസ്‌ക്യൂ ഗാര്‍ഡുമാരായ ഷൈജു, രാജേഷ്, താജുദ്ദീന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവർണറുടെ ആദ്യദിനത്തിലെ ഇടപെടലിൽ സർക്കാരിന് ആശങ്ക   

Kerala
  •  15 days ago
No Image

വാര്‍ഷിക നിറവില്‍ ബുര്‍ജ് ഖലീഫ; ആകാശം തൊട്ട പതിനഞ്ചു വര്‍ഷങ്ങള്‍

uae
  •  15 days ago
No Image

ഉത്തരേന്ത്യയെ മൂടി കനത്ത മൂടല്‍മഞ്ഞ്; 200 ഓളം വിമാനങ്ങളെ ബാധിച്ചു, ട്രെയിനുകള്‍ വൈകി

National
  •  15 days ago
No Image

ഈ കൈകൾ ചോരില്ല! ലങ്കൻ ഇതിഹാസത്തെയും മറികടന്ന് കോഹ്‌ലി കുതിക്കുന്നു

Cricket
  •  15 days ago
No Image

ദിവസവേതന നിയമനങ്ങൾ തകൃതി; നോക്കുകുത്തിയായി എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകൾ 

Kerala
  •  15 days ago
No Image

അഞ്ചാം ടെസ്റ്റിൽ ബുംറക്ക് പരുക്ക്; ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  15 days ago
No Image

കലോത്സവ നഗരിയില്‍ ഡോക്ടര്‍മാരുടെ സേവനമുണ്ടാകില്ല; ഡി.എം.ഒയ്ക്ക് കത്ത് നല്‍കി

Kerala
  •  15 days ago
No Image

ബുംറയുടെ വിക്കറ്റ് വേട്ട തുടരുന്നു; 46 വർഷത്തെ റെക്കോർഡും തകർത്തെറിഞ്ഞ് ഓസ്ട്രേലിയ കീഴടക്കി

Cricket
  •  15 days ago
No Image

വിരമിച്ചിട്ടും പങ്കാളിത്ത പെൻഷൻകാരോട് കനിവു കാട്ടാതെ സർക്കാർ - പത്തിലൊന്ന് പേർക്കും ഉത്സവബത്ത കിട്ടിയില്ല

Kerala
  •  15 days ago
No Image

2023ല്‍ ബൈഡന്റെ ഭാര്യക്ക് ഏറ്റവും വിലപിടിപ്പുള്ള സമ്മാനം നല്‍കിയത് മോദി; 17.15 ലക്ഷം വിലവരുന്ന വജ്രം

International
  •  15 days ago