HOME
DETAILS

ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്: അവസാനം വിശാലിന്റെ പത്രിക തള്ളി

  
backup
December 07, 2017 | 1:50 AM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86-%e0%b4%a8%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f-4

ചെന്നൈ: വിവാദങ്ങള്‍ക്ക് വിരാമമായി. ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ നടന്‍ വിശാലിന്റെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പു കമ്മിഷന്‍ തള്ളി. കഴിഞ്ഞ ദിവസം നടത്തിയ സൂക്ഷ്മ പരിശോധനയില്‍ വിശാലിനെ നാമനിര്‍ദേശം ചെയ്ത രണ്ടുപേര്‍ നല്‍കിയ വിവരം പൂര്‍ണമല്ലെന്ന് കണ്ട് പത്രിക തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച വിശാലിനെയും സംഘത്തെയും പൊലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പത്രിക വീണ്ടും പരിശോധിക്കാനും വിശാലിന്റെ പരാതി പരിഗണിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രക്ഷോഭം അവസാനിച്ചത്. എന്നാല്‍ ഇന്നലെ വീണ്ടും നടത്തിയ പരിശോധനയിലാണ് പത്രിക അപൂര്‍ണമാണെന്ന് കണ്ട് തള്ളിയത്. എന്നാല്‍ തന്റെ പത്രിക തള്ളിയതുവഴി ജനാധിപത്യം അവഹേളിക്കപ്പെട്ടുവെന്ന് വിശാല്‍ ആരോപിച്ചു.
ഇന്നലെ പത്രിക സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയ റിട്ടേണിങ് ഓഫിസര്‍ കെ. വേലുച്ചാമിയാണ് അവസാനം പത്രിക തള്ളിയതായി അറിയിച്ചത്. വിശാലിനെ നാമനിര്‍ദേശം ചെയ്ത പത്തുപേരില്‍ രണ്ടുപേര്‍ നല്‍കിയ വിവരം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് വിശാല്‍ അറിയിച്ചു. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളില്‍ 70 എണ്ണം തള്ളിയതായി റിട്ടേണിങ് ഓഫിസര്‍ വേലുച്ചാമി അറിയിച്ചു. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഇന്നാണ്. മണ്ഡലത്തില്‍ 2,28,234 വോട്ടര്‍മാരാണുള്ളത്. ഇവരില്‍ 1.17 ലക്ഷം വോട്ടര്‍മാര്‍ സ്ത്രീകളാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

13 വർഷമായി ഗോളടിക്കാതെ റൊണോ; പോർച്ചുഗലിന് സമനില കുരുക്കിട്ട് കൊളംബിയ

Football
  •  6 days ago
No Image

ഹേമചന്ദ്രന്‍ വധക്കേസ്: ഹണി ട്രാപ്പില്‍ കുടുക്കിയ യുവതി അറസ്റ്റില്‍, പിടിയിലായത് കോഴിക്കോട് വിമാനത്താവളത്തില്‍ വച്ച്

Kerala
  •  6 days ago
No Image

ബ്രസീലിയൻ ഇതിഹാസത്തെ ഒറ്റ ​ഗോളിൽ വീഴ്ത്തി മെസി; ആ മഴവില്ല് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Football
  •  6 days ago
No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ യു.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എല്‍.ഡി.എഫ്

Kerala
  •  6 days ago
No Image

കനത്ത മഴയെ തുടര്‍ന്ന് സിക്കിമില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും;  റോഡുകള്‍ തകര്‍ന്നു, മംഗന്‍ ജില്ലയില്‍ ബെയ്‌ലി പാലം ഒലിച്ചുപോയി 

National
  •  6 days ago
No Image

എസ്.ഐ.ആറില്‍ വെട്ടി,  പാസ്‌പോര്‍ട്ട് നിഷേധിച്ചു; അനുഭവം ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍. രാജഗോപാലിന്റേത്   

National
  •  6 days ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജൂലൈ 2 വരെ വ്യാപക മഴയ്ക്ക് സാധ്യത

Kerala
  •  6 days ago
No Image

18 ദിവസം പ്രായമായ കുഞ്ഞ് തൊട്ടിലില്‍ മരിച്ച നിലയില്‍, മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതെന്ന് സംശയം; പിതാവ് വാഹനാപകടത്തില്‍ മരിച്ചത് 2 ദിവസം മുന്‍പ്

Kerala
  •  6 days ago
No Image

പട്രോളിങ്ങിനിടെ കാറിടിച്ച് പരുക്കേറ്റ സിവില്‍ പൊലിസ് ഓഫിസര്‍ സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി 

Kerala
  •  6 days ago
No Image

ഗസ്സയില്‍ നരവേട്ട അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ആക്രമണത്തില്‍ സഹോദരനും സഹോദരിയും കൊല്ലപ്പെട്ടു, ആക്രമണം 'സുരക്ഷിത' മേഖലയില്‍

International
  •  6 days ago