HOME
DETAILS

പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം ; ഇരുസഭകളും രണ്ട് തവണ നിര്‍ത്തിവെച്ചു

  
backup
December 20 2017 | 10:12 AM

%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുന്‍ സൈനിക മേധാവി എന്നിവര്‍ക്കെതിരെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തെ ചൊല്ലി പാര്‍ലമന്റ് നടപടികള്‍ ഇന്നും തടസ്സപ്പെട്ടു. പ്രധാനമന്ത്രി മോദി പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇരുസഭയുടെയും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. 11 മണിക്ക് ഇരുസഭകളും ചേര്‍ന്നപ്പോഴേ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് ഒരുതവണ നിര്‍ത്തിവെച്ച സഭ 12 മണിക്ക് വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു. അതിനിടെ പരാമര്‍ശം നടത്തിയത് സഭയ്ക്കകത്തല്ലെന്നും അതിനാല്‍ ആരും മാപ്പ് പറയുന്നില്ലെന്നും രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു.

പ്രതിഷേധം അവഗണിച്ചും അടിയന്തിര പ്രാധാന്യമുള്ള വിഷയാവതരണവുമായി ലോക്‌സഭ മുന്നോട്ട് പോയെങ്കിലും മുദ്രാവാക്യം വിളി ശക്തമായതോടെ 20 മിനിറ്റിനുശേഷം സഭ വീണ്ടും നിര്‍ത്തിവെച്ചു. ഇതിനിടെ മഹാനദി ട്രൈബ്യൂണല്‍ രൂപീകരിക്കുന്നതിന് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബ.ജെ.ഡി അംഗങ്ങള്‍ നല്‍കിയ അടിയന്തിര പ്രമേയത്തിനും സ്പീക്കര്‍ അനുമതി നിഷേധിച്ചു.തുടര്‍ന്ന് ബി.ജെ.ഡി അംഗങ്ങളും സഭക്കകത്തും പുറത്തും, ഗാന്ധിപ്രതിമക്ക് സമീപത്തും പ്രതിഷേധിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago