HOME
DETAILS

കൂര്‍ക്കംവലിയൊരു പ്രശ്‌നമാണോ? അതിന് നിങ്ങള്‍ക്ക് തന്നെ ചെയ്യാന്‍ കഴിയുന്ന പ്രതിവിധിയുണ്ട്

  
backup
January 02 2024 | 05:01 AM

easiest-remedies-that-may-help-stop-snoring

പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് കൂര്‍ക്കംവലി. കുട്ടികളിലും മുതിര്‍ന്നവരിലും കൂര്‍ക്കംവലി കാണാറുണ്ട്. ഏതാണ്ട് 24 ശതമാനം പുരുഷന്മാരും 14 ശതമാനം സ്ത്രീകളും കൂര്‍ക്കം വലിക്കുന്നവരാണ് എന്നാണ് പഠനങ്ങള്‍ വ്യക്തമാകുന്നത്. ഏതാണ്ട് 70% ആളുകളും പല പ്രായത്തിലായി കൂര്‍ക്കം വലിക്കാറുണ്ട്. എന്നാല്‍ കൗമാരക്കാരില്‍ ഇത് പൊതുവെ കുറവാണ്. 30 വയസ്സിനും 60 വയസിനും ഇടയിലുള്ളവരിലാണ് കുര്‍ക്കം വലി കൂടുതലായി കാണുന്നത്.

എന്താണ് കൂര്‍ക്കംവലി ?
മൂക്ക് മുതല്‍ ശ്വാസകോശത്തിന്റെ തുടക്കം വരെ ശ്വാസകോശത്തില്‍ ഉണ്ടാക്കുന്ന തടസ്സങ്ങള്‍ ആണ് കുര്‍ക്കം വലിയുടെ കാരണം. ഉദാഹരണം മുക്കിനുള്ളിലോ മുക്കിന് പിന്നിലോ ഉള്ള ദശ വളര്‍ച്ച, കുറുനാക്കിന്റെയോ നാക്കിന്റെയോ മുഖത്തെ എല്ലുകളുടെയോ ഘടനയിലുള്ള മാറ്റങ്ങള്‍, മുക്കിന്റെ പാലത്തിന്റെ വളവ് തുടങ്ങിയവ ഒരു കാരണമാണ്.

ഇവ സ്ഥായിയായ തടസങ്ങളാണെങ്കിലും ചില രോഗികള്‍ ഉറങ്ങുമ്പോള്‍ മാത്രം ഉണ്ടാക്കുന്ന ശ്വാസനാളത്തിലെ തടസങ്ങളും ഉണ്ട്. കാരണം നാം ഉറങ്ങുമ്പോള്‍ എല്ലാ പേശികളെയുംപോലെ നമ്മുടെ ശ്വാസപതയിലെ പേശികളും അയഞ്ഞുതുടങ്ങും. ഇപ്രകാരം ക്രമാതീതമായി പേശികള്‍ അയഞ്ഞ് തുടങ്ങുന്നത് മൂലം ശ്വാസം എടുക്കുമ്പോള്‍ ഈ അയഞ്ഞ പേശികള്‍ പ്രകമ്പനം ഉണ്ടാവുകയും അത് കൂര്‍ക്കംവലിയായി പുറത്തുവരികയും ചെയ്യുന്നു.

കൂര്‍ക്കംവലിയുടെ ദോഷങ്ങള്‍

കടുത്ത കുര്‍ക്കം വലി, പകല്‍ ഉറക്കംതൂങ്ങല്‍, ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പറ്റാതെ വരുന്ന അവസ്ഥ ഇതൊക്കെയുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ഉചിതമായി പരിഹരിക്കണം. കാലങ്ങളായി കൂര്‍ക്കം വലിക്കുന്നത് വിവിധ ശാരീരിക പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

▶️ ദിവസവും തളര്‍ച്ചയും ഉറക്ക ക്ഷീണവും അനുഭവപ്പെടും

▶️ സ്ഥിരമായി കൂര്‍ക്കം വലിക്കുന്നതിലൂടെ ടൈപ്പ് 2 ഡയബറ്റിസിന് കാരണമാവും

▶️ ഹൃദയാഘാതത്തിന്നും കാരണമാവും

കുര്‍ക്കംവലിക്കുള്ള ചികിത്സ
ജീവിതത്തില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ കുര്‍ക്കം വലി കുറക്കാനും ഉറക്കനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.

▶️ചരിഞ്ഞു കിടന്നുറങ്ങുക
നേരെ കിടന്നുറങ്ങുമ്പോള്‍ നാക്കും അണ്ണാകുമൊക്കെ തൊണ്ടയുടെ പിന്‍ഭാഗത്തേക്ക് പോകും. ഇത് ശ്വാസനാളത്തെ ഇടുങ്ങിയതാക്കുകയും കുര്‍ക്കംവലിക്ക് കാരണമാവുകയും ചെയ്യും. വശങ്ങളിലേക്ക് കിടന്നുറങ്ങുന്നത് ഇതൊഴിവാക്കാന്‍ സഹായിക്കും

▶️ പൊക്കത്തിനനുസരിച്ചുള്ള വണ്ണം
കുര്‍ക്കം വലിക്കുന്ന കൂടുതലാളുകളും അമിത വണ്ണമ്മുള്ളവരാണ്. ശരീരഭാരം വര്‍ധിക്കുമ്പോള്‍ പ്രത്യേകിച്ച് കഴുത്തിനും തൊണ്ടക്ക് ചുറ്റും ഭാരം കൂടുമ്പോള്‍ ശ്വാസ നാളത്തിന് സമ്മര്‍ദ്ദമുണ്ടാകും. ഇത് കുര്‍ക്കം വലിക്ക് കാരണമാകും. ശരീരഭാരം കുറക്കുന്നത് കൂര്‍ക്കം വലി കുറക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

▶️ മദ്യവും ലഹരിയും
മദ്യപാനവും പുകവലിയും കൂര്‍ക്കംവലിക്കുള്ള പ്രധാന കാരണങ്ങളാണ്. പുകവലി ശ്വാസനാളത്തെ അലോസരപ്പെടുത്തും. ഇത് വീക്കത്തിനും ശ്വാസനാളം ചുരുങ്ങാനും കാരണമാകും. കൂടാതെ മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരികള്‍, ഉറക്കഗുളികകള്‍ എന്നിവ തൊണ്ടയിലെ പേശികള്‍ക്ക് അയവ് വരുത്തും. ഇത് കുര്‍ക്കംവലി കൂടാന്‍ കാരണമാകും.

▶️ ഉറക്കം ചിട്ടപ്പെടുത്തുക
സ്ഥിരമായി ഒരേ രീതിയിലും ഒരേ സമയത്തും ഉറങ്ങുന്നത് കൂര്‍ക്കം ഇല്ലാതാക്കാന്‍ സഹായിക്കും. മാത്രമല്ല ഉറങ്ങുന്നതിന മുമ്പ് കുറച്ച് സമയം വിശ്രമിക്കുന്നത് ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കും.

▶️ ഉറക്കിന് മുമ്പ് പാട്ട് ആകാം
പാട്ട് പരിശീലിക്കുന്നതും വാദ്യോപകരണങ്ങള്‍ വായിക്കുന്നതും കൂര്‍ക്കം വലി കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇവ പരിശീലിക്കുന്നത് തൊണ്ടയിലെയും നാവിലെയും പേശികളെ ശക്തിപ്പെടുത്തുന്നതിനാലാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്:  സമസ്ത കക്ഷി ചേരാന്‍ ഹരജി ഫയല്‍ ചെയ്തു

National
  •  2 days ago
No Image

ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിലിടിച്ചു; 20കാരിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

യുഎഇ; ഓരോ വര്‍ഷവും പുറന്തള്ളപ്പെടുന്നത് 25 ദശലക്ഷം ഷൂകള്‍; ഫാഷന്‍ മാലിന്യങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദഗ്ധര്‍

uae
  •  2 days ago
No Image

'ഭൂതകാലത്തിന്റെ മുറിവുകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുക, ഒന്നിച്ചു നിന്ന് മുന്നേറുക' സിറിയന്‍ ജനതയെ അഭിനന്ദിച്ച് ഹമാസ് 

International
  •  2 days ago
No Image

ഇനി സംസ്ഥാനത്തെവിടെയും വാഹനം രജിസ്റ്റർ ചെയ്യാം; ഉത്തരവിറക്കി മോട്ടോർവാഹന വകുപ്പ് 

Kerala
  •  2 days ago
No Image

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരന്‍ ഒത്മാന്‍ എല്‍ ബല്ലൂട്ടി ദുബൈ പൊലിസ് പിടിയില്‍

uae
  •  2 days ago
No Image

സ്വപ്ന റൺവേയിൽനിന്ന് ജുമാനയുടെ ടേക്ക്ഓഫ് ; ഏഴ് മണിക്കൂർ പരീക്ഷണ വിമാനപ്പറക്കൽ വിജയകരമാക്കി 19കാരി

Kerala
  •  2 days ago
No Image

'നിയമന വ്യവസ്ഥയുടെ മുന്‍പില്‍ രാഷ്ട്രീയ താല്‍പര്യം പാലിക്കാനാവില്ല'; മാടായി കോളജിലെ വിവാദ നിയമനത്തില്‍ പ്രതികരിച്ച് എം.കെ രാഘവന്‍ എം.പി

Kerala
  •  2 days ago
No Image

അസഭ്യവർഷം, മർദനം, വസ്ത്രാക്ഷേപം;  പൊലിസ് സ്റ്റേഷനിൽ സഹോദരങ്ങൾ നേരിട്ടത് നരകയാതന

Kerala
  •  2 days ago
No Image

വിദ്വേഷ പ്രസംഗം: അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി മുസ്‌ലിം ലീഗ് 

National
  •  2 days ago