വാരാന്ത്യ അവധി മാറുന്നു; ഈ ഗൾഫ് രാജ്യത്ത് ഇനി രണ്ടര ദിവസം അവധി
വാരാന്ത്യ അവധി മാറുന്നു; ഈ ഗൾഫ് രാജ്യത്ത് ഇനി രണ്ടര ദിവസം അവധി
മനാമ: വാരാന്ത്യ അവധികൾ വെള്ളി, ശനി ദിവസങ്ങളിൽ നിന്ന് മാറ്റി ശനി, ഞായർ ദിവസങ്ങളാക്കി മാറ്റാൻ ബഹ്‌റൈൻ ഒരുങ്ങുന്നു. വെള്ളിയാഴ്ചകൾ പകുതി പ്രവൃത്തി ദിനമാക്കാനും നിർദേശമുണ്ട്. പദ്ധതി പ്രാബല്യത്തിൽ വന്നാൽ ജോലി സമയം നാലര ദിവസത്തിലേക്ക് ചുരുക്കും. ജോലി സമയം കുറച്ച് ഒഴിവ് സമയം കൂടുന്നത് കുടുംബത്തിനൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം ലഭിക്കാനാണ് പദ്ധതി. അവധി കൂടുതൽ ലഭിക്കുന്നത് ജോലിക്കാരെ കൂടുതൽ പ്രൊഡക്ടീവ് ആക്കി മാറ്റും. അന്താരാഷ്ട്ര വ്യാപാരത്തിനും ഞായർ അവധി ഗുണപ്രദമാകും.
അഞ്ച് പാർലമെന്റ് അംഗങ്ങളാണ് അവധി ദിനങ്ങൾ പുതുക്കാൻ ശുപാർശ ചെയ്തത്. യുഎഇ, മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, മൗറിറ്റാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിലവിൽ ഈ ഒരു രീതി നിലവിൽ വന്നു കഴിഞ്ഞു. മുസ്‌ലിം രാജ്യങ്ങളാണ് വെള്ളി, ശനി ദിവസങ്ങൾ പൊതു അവധി നൽകുന്ന രീതിയിൽ പ്രവർത്തിച്ച് വന്നിരുന്നത്. എന്നാൽ അന്താരാഷ്ട്ര തലത്തിലുള്ള ഇടപാടുകളിൽ നേരിടുന്ന തടസം ഒഴിവാക്കുന്നതിന്റെ കൂടി ഭാഗമായാണ് വെള്ളി പ്രവർത്തി ദിനമാക്കി മാറ്റിയത്.
ബഹ്‌റൈനിൽ നാലര ദിവസം പ്രവൃത്തി ദിനമാക്കാനാണ് നിർദേശം. ഇത് പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം അവലോകനത്തിനായി നിയമനിർമ്മാണ, നിയമകാര്യ സമിതിക്ക് കൈമാറി. ശനി, ഞായർ അവധി ആകുന്നതോടെ അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക ഇടപാടുകൾ സുഗമമാക്കുന്നതിനും വ്യാപാര ഇടപാടുകളും കൂടുതൽ ഗുണകരമാകുമെന്നുമാണ് എംപി മാരുടെ വിലയിരുത്തൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."